ഹെ​പ്പ​റ്റൈ​റ്റി​സ് ത​ട​യാ​ന്‍ ജാ​ഗ്ര​ത​വേ​ണം :ഡിഎംഒ
Wednesday, May 8, 2024 11:25 PM IST
കൊല്ലം : ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗ​ബാ​ധ​യ്‌​ക്കെ​തി​രെ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ്. ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ബി, സി, ​ഡി, ഇ ​എ​ന്നി​വ​യി​ല്‍ എ​തെ​ങ്കി​ലു​മാ​ണ് പ​ക​രു​ക. എ, ​ഇ എ​ന്നി​വ മ​ലി​ന​മാ​യ കു​ടി​വെ​ള്ളം, ആ​ഹാ​രം എ​ന്നി​വ വ​ഴി​യും ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി, ഡി ​ര​ക്തം, ശ​രീ​ര​സ്ര​വ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍​ക്കൂ​ടി​യു​മാ​ണ് പ​ക​രു​ന്ന​ത്. ബി, ​സി എ​ന്നി​വ​യ്‌​ക്കെ​തി​രെ​യാ​ണ് കൂ​ടു​ത​ല്‍ ജാ​ഗ്ര​ത വേ​ണ്ട​ത്. ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​യും സി​യും നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ സി​റോ​സി​സ്, ക​ര​ളി​ലെ കാ​ന്‍​സ​ര്‍ എ​ന്നീ ഗു​രു​ത​ര​രോ​ഗ​ങ്ങ​ള്‍​ക്കി​ട​യാ​ക്കും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കാ​ന്‍ ദീ​ര്‍​ഘ​നാ​ള്‍ വേ​ണ്ടി​വ​രും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മ​ല്ലെ​ങ്കി​ലും വൈ​റ​സ്ബാ​ധ അ​പ​ക​ട​ക​ര​മാ​ണ്. രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​വ​ര്‍ ര​ക്ത​പ​രി​ശോ​ന ന​ട​ത്ത​ണം. എ​ച്ച്​ഐവി​ക്ക് സ​മാ​ന​മാ​യ പ​ക​ര്‍​ച്ചാ രീ​തി​യാ​ണ് ബി, ​സി എ​ന്നി​വ​യ്ക്ക്.

ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ര​ക്ത​വും, ര​ക്തോ​ല്‍​പ​ന്ന​ങ്ങ​ളും ഇ​ട​ക്കി​ടെ സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന രോ​ഗി​ക​ള്‍, ഡ​യാ​ലി​സി​സ്, അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​യി​ട്ടു​ള്ള​വ​ര്‍, സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍, ര​ക്ത​വും, ര​ക്തോ​ല്‍​പ​ന്ന​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വ​യ്ക്കു​ന്ന​വ​ര്‍, പ​ച്ച​കു​ത്തു​ന്ന​വ​ര്‍ (ടാ​റ്റു) എ​ന്നി​വ​ര്‍​ക്ക് രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം. ഡെ​ന്‍റല്‍ ക്ലി​നി​ക്, ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്ക​ണം. ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍, ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഷേ​വി​ങ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ടാ​റ്റു ഷോ​പ്പി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വഅ​ണു​വി​മു​ക്ത​മാ​ക്ക​ണം.

ജി​ല്ലാ ആ​ശു​പ​ത്രി, പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോള​ജ് എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. കു​ട്ടി​ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ് പ​ട്ടി​ക പ്ര​കാ​ര​മു​ള്ള കു​ത്തി​വെ​യ്പ്പ് ന​ല്‍​ക​ണം.

ജ​നി​ച്ച​യു​ട​ന്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഹെ​പ്പ​റ്റെ​റ്റി​സ് ബി ​വാ​ക്സി​ന്‍ ന​ല്‍​കു​ന്നു​ണ്ട്. കു​ഞ്ഞു​ങ്ങ​ള്‍​ക്ക് 6,10,14 ആ​ഴ്ച​ക​ളി​ല്‍ ന​ല്‍​കു​ന്ന പൊ​ന്‍റാ​വാ​ല​ന്‍റ് വാ​ക്‌​സി​നി​ല്‍ ഹെ​പ്പ​റൈ​റ്റി​സ് ബി ​വാ​ക്‌​സി​നും അ​ട​ങ്ങി​യി​ട്ടു​ണ്ടെന്ന് ഡി ​എം ഒ ​അ​റി​യി​ച്ചു.