കൊല്ലം : കേരളത്തിലെ വ്യാപാരികളുടെ ചിരകാല സ്വപ്നമായ വ്യാപാരികൾക്ക് മാത്രമായുള്ള മന്ത്രാലയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ലൈസൻസ്, ഫീസ്കളിൽ ഏകീകരണം, ഫുഡ് സേഫ്റ്റി നിയമങ്ങളിൽ ലഘൂകരണം, എന്നിവ നടപ്പിലാക്കുവാൻ സർക്കാർ തത്വത്തിൽ അംഗീകരിച്ചതായി ഏകോപന സമിതി സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ എസ് .ദേവരാജൻ.
ചേമ്പർ ഓഫ് കൊമേഴ്സിന്റെ 83, 84 സംയുക്ത വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു ദേവരാജൻ പറഞ്ഞു. ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ജോജോകെ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ് .രമേഷ് കുമാർ (ടിഎംഎസ് മണി) അധ്യക്ഷത വഹിച്ചു.
നേതാജി ബി .രാജേന്ദ്രൻ , സെക്രട്ടറി ടിൻസ് കെ. തമ്പി , ആന്റണി റോ ഡ്രിഗ്സ്, ചേമ്പർ വൈസ് പ്രസിഡന്റുമാരായഎം എച്ച്. നിസാമുദീൻ, (എസ് മദൻ എസ് എം വി ), അബ്ദുൽ ഖാദർ , ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.രാജീവ്, എസ് .രാജീവ്, എം .എം .ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. ചേംബർ ഓഫ് കൊമേഴ്സിന്റെ 2024, 26 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുകൾ ജില്ലാ പ്രസിഡന്റ് എസ് .ദേവരാജൻ, ജില്ലാ ജനറൽ സെക്രട്ടറി ജോജോകെ എബ്രഹാം എന്നിവരുടെ മേൽനോട്ടത്തിൽ നടന്നു.