എടിഎമ്മി​ൽ റീ​ത്ത് വെ​ച്ച് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം
Tuesday, May 7, 2024 11:14 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​ടി​ക്ക​ടി ത​ക​രാ​റി​ലാ​കു​ന്ന തൃ​ക്ക​ണ്ണാ മം​ഗ​ൽ തോ​ട്ടം മു​ക്കി​ലെ എ​സ് ബി ​ഐ എ ​റ്റി എം​ൽ റീ​ത്ത് വെ​ച്ച് ജ​ന​കീ​യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം.​ എടിഎം ത​ക​രാ​റി​നെ കു​റി​ച്ച് എ​സ്ബിഐ അ​ധി​കൃ​ത​രെ പ​ല​വ​ട്ടം അ​റി​യി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

തോ​ട്ടം മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ് ബി ​ഐ എ ​ടിഎം ​ഇ​പ്പോ​ൾ മൂ​ന്നാ​ഴ്ച കൊ​ണ്ട് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ഇ​തി​ന​ടു​ത്താ​ണ് കൊ​ട്ടാ​ര​ക്ക​ര കോ​ട​തി സ​മു​ച്ച​യം.

കോ​ട​ത​യി​ൽ വ​രു​ന്ന നൂ​റു​ക​ണ​ക്കി​ന് വ​ക്കീ​ലന്മാ​ർ, ക്ലാ​ർ​ക്ക്, മ​റ്റു ജീ​വ​ന​ക്കാ​ർ, കോ​ട​തി​യി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​രു​ന്ന​വ​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​എടിഎം. ഇ​ത് നി​ര​ന്ത​രം ത​ക​രാ​റി​ലാ​കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.​ ഇ​തി​ന്‍റെ വാ​തി​ലും ത​ക​രാ​റി​ലാ​ണ്. പ്രാ​യ​മാ​യ​വ​ർ പെ​ൻ​ഷ​ൻ എ​ടു​ക്കു​ന്ന​ത് ഈ ​എ ടിഎമ്മിൽ നിന്നാണ്്. ഇ​പ്പോ​ൾ അ​തും മു​ട​ങ്ങി​യി​രി​ക്കു​ന്നു. എ​ത്ര​യും പെ​ട്ടെ​ന്ന് കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് എടിഎം ​ഉ​പ​യോ​ഗ്യ മാ​ക്ക​ണ​മെ​ന്ന് തൃ​ക്ക​ണ്ണ​മം​ഗ​ൽ ജ​ന​കീ​യ വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. സ​ജീ ചേ​രൂ​ർ, അ​ഡ്വ. വെ​ളി​യം അ​ജി​ത്, സാ​ബു നെ​ല്ലി​ക്കു​ന്നം, തൃ​ക്ക​ണ്ണ​മം​ഗ​ൽ ജോ​യി​ക്കു​ട്ടി, കോ​ട്ട​ാത്ത​ല ശി​ശു​പാ​ല​ൻ, ബെ​ൻ​സ്, മ​ത്താ​യി എ​ന്നിവ​ർ പ​ങ്കെ​ടു​ത്തു.