ജി​ല്ല​യി​ൽ വീ​ണ്ടും രാ​സല​ഹ​രി വേ​ട്ട; ചാത്തന്നൂർ സ്വദേശി പി​ടി​യി​ൽ
Monday, May 6, 2024 11:45 PM IST
കൊ​ല്ലം :കു​മാ​ർ ജം​ഗ്ഷ​ന് സ​മീ​പം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ണ്ടും രാ​സ ല​ഹ​രി വേ​ട്ട. 13 ഗ്രാം ​എംഡിഎം​എ യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ചാ​ത്ത​ന്നൂ​ർ, മീ​നാ​ട്, പ​ള്ളി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഫി(28) ആ​ണ് സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘ​വും കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റിന് ​ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കഴിഞ്ഞദിവസം ഉ​ച്ച​യോ​ടെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ല്ലം കു​മാ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന 13.100 ഗ്രാം ​എംഡി​എംഎ പോ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥിക​ൾ​ക്കും മ​റ്റും വി​ത​ര​ണ​ത്തി​നാ​യി ബംഗ്ലൂ​രി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന സി​ന്ത​റ്റി​ക്ക് ഡ്ര​ഗ് ഇ​ന​ത്തി​ൽ പെ​ട്ട മ​യ​ക്ക് മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​തി​നാ​യി ബംഗ്ലു​രി​ൽ നി​ന്നും സ്ഥി​ര​മാ​യി വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ മ​യ​ക്ക് മ​രു​ന്ന് എ​ത്തി​ച്ച് ജി​ല്ല​യി​ൽ വി​ത​ര​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു . ഇ​യാ​ളു​ടെ ല​ഹ​രി വ്യാ​പാ​ര ശൃം​ഖ​ല മ​ന​സ​ിലാ​ക്കി​യ കൊ​ല്ലം സി​റ്റി അ​ഡീ​ഷ​ണ​ൽ എ​സ്പി എം​.കെ. സു​ൽ​ഫി​ക്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ഡാ​ൻ​സാ​ഫ് സം​ഘം ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി ഇ​യാ​ളെ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ൽ കൊ​ല്ല​ത്ത് എ​ത്തി​യ പ്ര​തി​യെ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ മ​യ​ക്ക് മ​രു​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കൊ​ല്ലം എസിപി അ​നു​രൂ​പി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഈ​സ്റ്റ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്​ഐ മാ​രാ​യ ദി​ൽ​ജി​ത്ത്, ദി​പി​ൻ, ആ​ശാ ച​ന്ദ്ര​ൻ, എഎ​സ്ഐ നി​സാ​മു​ദീ​ൻ സി​പി​ഒ മാ​രാ​യ അ​നീ​ഷ്, ശ്രീ​കു​മാ​ർ, രാ​ഹു​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.