കൊല്ലം : സിഎസ്ഐ കൊല്ലം-കൊട്ടാരക്കര മഹായിടവകയുടെ 2024 ലെ കൺവൻഷൻ ഇന്ന് മുതൽ 12 വരെ കൊല്ലം സിഎസ്ഐ കൺവൻഷൻ സെന്ററിൽ നടത്തും.
ആത്മാവിലുള്ള ആരാധനാ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ് തിരുമേനി (ബിഷപ് ഇൻചാർജ്) അധ്യക്ഷതയിൽ മാർത്തോമ്മ കൊട്ടാരക്കര - പുനലൂർ ഭദ്രാസനം ബിഷപ് റൈറ്റ് റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിക്കുന്നതായിരിക്കും.
റൈറ്റ് റവ. രൂബേൻ മാർക്ക് (ബിഷപ് സിഎസ്ഐ), റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് തിരുമേനി, എച്ച് ജി റൈറ്റ് റവ. ഡോ. ജോസ്ഫ് മാർ ഡയനേഷ്യസ് മെത്രാപ്പോലീത്ത (കൊല്ലം മലങ്കര ഓർത്തഡോക്സ് ഭദ്രാസനാധിപൻ), ബിഷപ് മാർ തോമസ് തറയിൽ (ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ), റവ. പി.സി. മാത്യുകുട്ടി (സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക), റവ. ഷാജി ജേക്കബ് തോമസ്, റവ. ഡോ. വിപിൻ ലാൽ (കെയുറ്റിഎസ്, കണ്ണമ്മൂല), സിസ്റ്റർ ജസീന പി. ജോസഫ്, ഡോ. ആർ. എൽ. രാഗ് (പ്രഫ.എസ്.സി.എം.എസ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്) എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം പ്രഘോഷിക്കുന്നതും. മഹായിടവക അത്മായ സെക്രട്ടറി . എ ദാനിയേൽ, ട്രഷറർ നിബു ജേക്കബ് വർക്കി, വൈദിക സെക്രട്ടറി റവ. ജോസ് ജോർജ്, രജിസ്ട്രാർ ജോസ് ജി, ജനറൽ കൺവീനേഴ്സ് റവ.ഡേവിഡ് ഹാബേൽ, റവ. പോൾ ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി കൺവൻഷൻ നടത്തിപ്പിനായി രൂപീകരിച്ചു.