വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ ലോ​ ക നി​ല​വാ​ര​ത്തി​ലാ​ണ് കേ​ര​ളം: മ​ന്ത്രി കെ.എ​ൻ ബാ​ല​ഗോ​ പാ​ൽ
Thursday, May 9, 2024 11:06 PM IST
കൊട്ടാരക്കര: വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ ലോ​ക​നി​ല​വാ​ര​ത്തി​ലാ​ണ് കേ​ര​ള​മെ​ന്നും ഇ​ത്ത​രം സാ​മൂ​ഹ്യ സു​ര​ക്ഷാ നി​ല​വാ​ര​ത്തി​ലേ​ക്ക് കേ​ര​ളം മാ​റു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ​മ​ന്ത്രി കെ.എ​ൻ ബാ​ല​ഗോ​പാ​ൽ. കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ട്ടാ​ര​ക്ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ന്ദ്ര-​സം​സ്ഥാ​ന സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ൾ വ​ർ​ത്ത​മാ​ന​കാ​ല വെ​ല്ലു​വി​ളി​ക​ൾ എ​ന്ന​വി​ഷ​യ​ത്തി​ലു​ള്ള ഓ​പ്പ​ൺ ഫോ​റം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

ലോ​ക​ത്ത് ഒ​രി​ട​ത്തും ഇ​ത് വി​ജ​യ​ക​ര​മാ​ണെ​ന്ന് തെ​ളി​ഞ്ഞ അ​നു​ഭ​വം ന​മ്മു​ടെ മു​ന്നി​ലി​ല്ല.​ ജി​എ​സ്ടി കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും സ​ഹ​ക​ര​ണാ​ത്മ​ക ഫെ​ഡ​റ​ലി​സ​ത്തെ അ​ത് ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും​ആ​ദ്യം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് ഇ​ന്ത്യ​യി​ലെ ഇ​ട​തു​പ​ക്ഷ​മാ​ണെ​ന്നും​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക ശാ​സ്ത്ര അ​ധ്യാ​പ​ക​ൻ ഡോ. ​ഡി നാ​രാ​യ​ണ, ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഡ​യ​റ​ക്ട​ർ ഡോ. ​കെ.ജെ ​ജോ​സ​ഫ്, സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ദ​ഗ്ധ പ്ര​ഫ. മേ​രി ജോ​ർ​ജ്, കെഎ​സ്എ​ഫ് ഇ ​ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ, കെ ​ജി ഒ ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​എ​സ്.ആ​ർ മോ​ഹ​ന​ച​ന്ദ്ര​ൻ, പ്ര​സി​ഡ​ന്‍റ് ഡോ. ​എം.എ ​നാ​സ​ർ, അ​ക്കാ​ദ​മി​ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.കെ ഷി​ബു, സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.വി ജി​ൻ​രാ​ജ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.