ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണം ഊ​ര്‍​ജി​ത​മാ​ക്കും: ജി​ല്ലാ വി​ക​സ​ന സ​മി​തി
Sunday, September 25, 2022 11:18 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം. എ​ക്‌​സൈ​സ്, പോ​ലീ​സ് വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ണ്ടാ​കും. ഒ​ക്ടോ​ബ​ര്‍ ര​ണ്ട് മു​ത​ല്‍ ന​വം​ബ​ര്‍ ഒ​ന്ന് വ​രെ ജ​ന​കീ​യ സ​ദ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. സ്‌​കൂ​ള്‍-​കോ​ളേ​ജ് ത​ല​ങ്ങ​ളി​ല്‍ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചു​വ​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​പെ​ഷല്‍ ഡ്രൈ​വും ന​ട​ത്തും. തീ​ര​ദേ​ശ-​അ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ല്‍ ല​ഹ​രി ക​ല​ര്‍​ത്തു​ന്ന​ത് ക​ണ്ടെ​ത്താ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ത​ട​യാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന ‘യോ​ദ്ധാ​വ്' പ​ദ്ധ​തി​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്ത അ​ധ്യാ​പ​ക​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബോ​ധ​വ​ല്‍​ക്ക​ര​ണ​വും ഉ​റ​പ്പാ​ക്കും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ തെ​രു​വു​നാ​ട​കം, ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സു​ക​ള്‍, ശി​ല്പ​ശാ​ല തു​ട​ങ്ങി​യ​വ ന​ല്‍​കി വ​രു​ന്ന​താ​യി പോ​ലീ​സ്, എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.
തെ​രു​വു​നാ​യ​ഭീ​ഷ​ണി​ക്കും പേ​വി​ഷ​ബാ​ധ​യ്ക്കു​മെ​തി​രെ​യു​ള്ള കു​ത്തി​വെ​പ്പ് ത്വ​രി​ത​പ്പെ​ടു​ത്ത​ണം. ജി​ല്ലാ-​ബ്ലോ​ക്ക്-​ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ങ്ങ​ളി​ല്‍ എ​ബി​സി ഷെ​ല്‍​ട്ട​റു​ക​ള്‍ ആ​രം​ഭി​ക്ക​ണം- കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എംഎ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ കൃ​ഷി​നാ​ശം നേ​രി​ട്ട ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം, റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍, ശാ​സ്താം​കോ​ട്ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍, എ​ക്‌​സൈ​സ് കോം​പ്ല​ക്‌​സ് നി​ര്‍​മ്മാ​ണം, മൈ​നാ​ഗ​പ്പ​ള്ളി റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണ​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.
ക​രു​നാ​ഗ​പ്പ​ള്ളി-​കു​ന്ന​ത്തൂ​ര്‍ സ​മ​ഗ്ര കു​ടി​വെ​ള്ള വി​ത​ര​ണ പ്ര​വൃ​ത്തി പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് സി. ​ആ​ര്‍ മ​ഹേ​ഷ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര്‍​ത്തി​വെ​ച്ച കെ​എ​സ്​ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ പു​ന:​സ്ഥാ​പി​ക്കു​ക, വ​ഴി​യ​രി​കി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റു​ക, അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഓ​ട​ക​ള്‍, ചാ​ലു​ക​ള്‍ എ​ന്നി​വ​യി​ലെ മാ​ലി​ന്യം നീ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും എം​എ​ല്‍​എ മു​ന്നോ​ട്ടു വ​ച്ചു.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്ക​ണം. കു​ള​ക്ക​ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ കി​ട​ത്തി ചി​കി​ത്സ സം​വി​ധാ​നം വേ​ണം. മൈ​ലം പി​എ​ച്ച്​സി​യി​ല്‍ ക്ലാ​ര്‍​ക്കി​നെ നി​യ​മി​ക്ക​ണം തു​ട​ങ്ങി​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ളാ​ണ് മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ലി​ന്‍റെ പ്ര​തി​നി​ധി വി. ​പി ജോ​ണ്‍​സ​ണ്‍ ന​ല്‍​കി​യ​ത്. ചി​ത​റ പ​ഞ്ചാ​യ​ത്തി​ലെ ക്വാ​റി​ക​ളി​ല്‍ അ​നി​യ​ന്ത്രി​ത ഖ​ന​നം ത​ട​യ​ണ​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി​യു​ടെ പ്ര​തി​നി​ധി ബു​ഹാ​രി ആ​വ​ശ്യ​പെ​ട്ടു.
ദേ​ശീ​യ​പാ​ത 744 വി​ക​സ​ന​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് എ​ന്‍.കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യു​ടെ പ്ര​തി​നി​ധി കെ.​എ​സ് വേ​ണു​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പിഎ​സ്​സി​യു​ടെ കാ​യി​ക-​ശാ​രീ​രി​ക​ക്ഷ​മ​താ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ല്‍ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​ടെ പ്ര​തി​നി​ധി എ​ബ്ര​ഹാം സാ​മു​വ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ത്ത​നാ​പു​രം-​ക​ല്ലും​ക​ട​വ് ബൈ​പാ​സ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍, ആ​വ​ണീ​ശ്വ​രം റെ​യി​ല്‍​വേ ക്രോ​സി​ല്‍ മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണം എ​ന്നി​വ​യ്ക്ക് അ​നു​മ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കെ. ​ബി ഗ​ണേ​ഷ് എംഎ​ല്‍​എ​യു​ടെ പ്ര​തി​നി​ധി പി. ​എ. സ​ജി​മോ​ന്‍. ച​വ​റ ഫ​യ​ര്‍​ഫോ​ഴ്‌​സ് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് ഭൂ​മി വേ​ഗ​ത്തി​ല്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് സു​ജി​ത്ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എയു​ടെ പ്ര​തി​നി​ധി മ​ധു​കു​മാ​ര്‍ ആ​വ​ശ്യ​പെ​ട്ടു.
പു​ന​ലൂ​ര്‍ കെ​എ​സ്​ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡ് മു​ത​ല്‍ ച​ല്ലി​മു​ക്ക് വ​രെ​യു​ള്ള പാ​ത​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്ക​ണം. കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ ഇ​ന്‍​ഷു​റ​ന്‍​സ് പ്ര​കാ​രം പു​തി​യ​താ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് പി. ​എ​സ്. സു​പാ​ല്‍ എം​എ​ല്‍​എ​യു​ടെ പ്ര​തി​നി​ധി അ​നി മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.
താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ​ബ് കള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ, എ​ഡി​എം ആ​ര്‍. ബീ​ന​റാ​ണി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ പി.​ജെ. ആ​മി​ന, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.