പച്ചക്കറി തൈകൾ വിതരണം ചെയ്തു
1453532
Sunday, September 15, 2024 5:53 AM IST
ഭീമനടി: വെസ്റ്റ് എളേരി കൃഷിഭവനു കീഴിലെ കർഷകർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. വരക്കാട് സർവീസ് സഹകരണ ബാങ്കിന് സമീപം നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ വിതരണോദ്ഘാടനം നിർവഹിച്ചു.
കാർഷിക വികസന സമിതി അംഗം പി.കെ. മോഹനൻ ആദ്യ തൈകൾ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം സി.പി. സുരേശൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ് ഷെരീഫ്, കൃഷി ഓഫീസർ വി.വി. രാജീവൻ, അസി. കൃഷി ഓഫീസർ സി.എച്ച്. രാജീവൻ എന്നിവർ പ്രസംഗിച്ചു.