നിർധന രോഗിയുടെ ചികിത്സക്കായി നാട് കൈകോർക്കുന്നു
1438138
Monday, July 22, 2024 5:24 AM IST
വേനപ്പാറ: പെരുവില്ലിയിൽ മൊറക്കാട്ട് സുരേഷ് ബാബുവിന്റെ കരൾ, കിഡ്നി മാറ്റ ശസ്ത്രക്രിയക്കായി നാട് കൈകോർക്കുന്നു. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ പങ്കെടുത്ത ജനസംഗമം ജീവകാരുണ്യ പ്രവർത്തകൻ അഡ്വ. ഷമീർ കുന്നമംഗലം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഓമശേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മെഹറൂഫ്, പഞ്ചായത്ത് അംഗങ്ങളായ രജിത രമേശൻ, രാധാമണി, സംഘടനാ പ്രതിനിധികളായ ഷാജി കരുപ്പു കാട്ടിൽ, അഗസ്റ്റ്യൻ ജോസഫ്, കെ.ജെ. ജോസ്, യു.കെ. ഉസയിൽ, ജലീൽ ഉസ്താദ്, റഫീഖ് രായരുകണ്ടി, കുര്യാക്കോസ് ചേന്ദംകുളം എന്നിവർ പ്രസംഗിച്ചു.
ചികിത്സാസഹായ ജനറൽ കമ്മിറ്റിക്കു രൂപം നൽകി. രക്ഷാധികാരിയായി രജിത രമേശൻ, ചെയർമാനായി അബ്ദുൾ റഫീഖ്, കൺവീനറായി സാബുജോൺ കീഴേത്ത്, ട്രഷററായി കുര്യാക്കോസ് ചേന്ദംകുളം എന്നിവരെ തെരഞ്ഞെടുത്തു.