അഗതികൾക്കുള്ള ഭക്ഷ്യകിറ്റ് ഉടൻ വിതരണം നടത്തണമെന്ന്
1280721
Saturday, March 25, 2023 12:39 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ അഗതികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം നിലച്ചത് ഉടൻ വിതരണം നടത്തണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. അഗതികളിൽ കൂടുതലും വിധവകളാണ്. കുടുംബശ്രീ ഓഫീസിൽ നിന്നും ശീട്ട് വാങ്ങി കൂരാച്ചുണ്ട് മാവേലി സ്റ്റോർ വഴിയാണ് കിറ്റുകൾ നൽകുന്നത്. കിറ്റുകൾ മുടങ്ങിയതോടെ അഗതി കുടുംബങ്ങൾ ദുരിതത്തിലാണ്.
മുൻ കാലങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പഞ്ചായത്തിൽ അഗതി കിറ്റുകൾ നൽകി വരുന്നത്.
പുതിയ സർവേ നടത്തി കൂടുതൽ അർഹതപ്പെട്ടവരെ കണ്ടെത്തി കിറ്റുകൾ ഉടൻ വിതരണം നടത്തണമെന്നും അർഹതപ്പെട്ടവരെ കണ്ടെത്താൻ സർവേ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.