മൗ​ലാ​ന പാ​രാ​മെ​ഡി​ക്ക​ൽ ഫു​ട്ബോ​ൾ: എം​ഇ​എ​സ് ജേ​താ​ക്ക​ൾ
Wednesday, February 8, 2023 11:47 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന കോ​ള​ജ് ഓ​ഫ് പാ​ര​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്, സ്റ്റു​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി​സ്റ്റ്സു​മാ​യി സ​ഹ​ക​രി​ച്ചു സം​സ്ഥാ​ന​ത​ല ഫു​ട്ബോ​ൾ മ​ത്സ​രം മൗ​ലാ​ന കാ​ന്പ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റൂ​ഫിം​ഗ് ട​ർ​ഫി​ൽ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി വി​ഭാ​ഗ​ത്തി​ലെ 24 കോ​ള​ജ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ചാ​ന്പ്യ​ൻ​മാ​രാ​യി.
ആ​ലു​വ അ​ൽ അ​മീ​ൻ കോ​ള​ജ്, ഐ​പി എം​എ​സ് ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ, ക്യു ​സ്പൈ​സ​സ് എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ സി​ഇ​ഒ രാം​ദാ​സ് നി​ർ​വ​ഹി​ച്ചു. മൗ​ലാ​ന കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജ​യ​കൃ​ഷ്ണ​ൻ, മൗ​ലാ​ന ഫാ​ർ​മ​സി കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​പി ന​സീ​ഫ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് പ്രൈ​സും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. സു​ധീ​ഷ്, ജി​ദു, നി​തി​ൻ, ആ​ദി​ൽ, ഹ​ർ​ഷാ​ദ്, അ​ജ​ൽ ജോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.