പോത്തൻകോട്: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരു വിന്റെ സമാധിയോടനുബന്ധിച്ചുള്ള നവഒലി ജ്യോതിർദിനാം ഇന്നാചരിക്കും.
രാവിലെ അഞ്ചിനു പര്‍ണശാലയിലും പ്രാര്‍ഥനാലയത്തിലും പ്രത്യേക പുഷ്പാഞ്ജലിയോടെ ചടങ്ങുകൾക്ക് തുടക്കമാകും. ആറിനു പ്രത്യേക ആരാധന, ധ്വജം ഉയര്‍ത്തല്‍, പുഷ്പസമര്‍പ്പണം എന്നിവ യും നടക്കും. തുടര്‍ന്ന് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും ഉണ്ടായിരിക്കും.
രാവിലെ 11 മണിക്ക് നടക്കുന്ന നവഒലി ജ്യോതിര്‍ദിനം സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആര്. അനില്‍ അധ്യക്ഷനാകും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, അഡ്വ. എം. വിന്‍സന്റ് എംഎല്‍എ, ജനനി കൃപ ജ്ഞാനതപസ്വിനി എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയാകും. അഡ്വ. എ.എ. റഹീം എംപി, എംഎല്‍എമാരായ കടകംപളളി സുരേന്ദ്രന്, വി. ജോയി, ഡി.കെ. മുരളി, മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്,
സ്വാമി അഭയാനന്ദ (ചെമ്പഴന്തി ഗുരുകുലം), സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍, മുന്‍ എംഎല്‍എമാരായ വര്‍ക്കല കഹാര്‍, അഡ്വ. എം.എ. വാഹിദ്, ഭാരതീയ ജനതാപാര്‍ട്ടി വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, തിരുവനന്തപുരം ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ.എം. മുനീര്‍, മറിയ ഉമ്മന്‍, ബിജെപി സെക്രട്ടറി അഡ്വ. എസ്. സുരേഷ്, എം. ബാലമുരളി തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.
വൈകുന്നേരം ആറിന് ആശ്രമസമുച്ചയത്തെ വലംവച്ചു ദീപപ്രദക്ഷിണം ഉണ്ടാകും. രാത്രി ഒന്പതുമുതൽ വിശ്വസംസ്കൃതികലാരംഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ നടക്കും.
നാളെ ദിവ്യപൂജാസമര്‍പ്പണത്തോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമാകും.