നാട്ടറിവ്: വരട്ടു മഞ്ഞൾ
Monday, January 27, 2025 1:33 PM IST
മഞ്ഞൾ പുഴുങ്ങാതെ പച്ചയ്ക്കു ഉണക്കി എടുക്കുന്നതാണ് വരട്ടു മഞ്ഞൾ. ഇതിനായി പറിച്ചെടുക്കുന്ന മഞ്ഞൾ, വേരു കളഞ്ഞ് വൃത്തിയാക്കിയശേഷം നന്നായി കഴുകി പറന്പിലോ വൃത്തിയുള്ള സ്ഥലത്തോ കൂട്ടിയിട്ട് വെള്ളം നന്നായി വാർത്തിക്കളയണം. പിന്നീട്, വെയിലിൽ ഉണക്കിയെടുക്കുക.
ദിവസവും ഇളക്കി മാറിച്ചിടണം. ഉണങ്ങുന്നതിന് 21 -25 ദിവസം വരെ വേണ്ടിവരും. കനം കുറച്ച് അരിഞ്ഞ് വെയിലത്തിട്ടാൽ ഉണങ്ങാനുള്ള സമയം പകുതിയായി കുറയും. ഡ്രയർ സൗകര്യമുള്ളവർക്ക് അപ്രകാരവും ഉണക്കാം.
ഇതു പൊടിച്ചെടുത്താൽ ഗുണമേന്മയുള്ള മഞ്ഞൾ പൊടി കിട്ടും. വരട്ട് മഞ്ഞളിന്റെ ഗുണമേന്മയെക്കുറിച്ച് പൂർവികർക്ക് ബോധവന്മാരായിരുന്നതുകൊണ്ടാണ് ഔഷധ ഭക്ഷ്യആവശ്യങ്ങൾക്ക് വരട്ട് മഞ്ഞൾ ഉപയോഗിയണമെന്ന് അവർ നിഷ്കർഷിച്ചത്.
വരട്ടു മഞ്ഞളിന് ഒട്ടേറെ ഗുണങ്ങളുണ്ട്. വളർന്നു വരുന്ന കോളിഫ്ളവറിന് മുകളിൽ വരട്ടു മഞ്ഞൾ പൊടി തുണിയിൽ കിഴികെട്ടി നേരിയ തോതിൽ വിതറിയാൽ പുഴു ശല്ല്യമുണ്ടാകില്ല. ഇതുകൂടാതെ പലതരത്തിലുള്ള കീടനശീകരണത്തിനും വരട്ട് മഞ്ഞൾ പൊടി കർഷകർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.