സ​ബ്സി​ഡി​യോ​ടു​കൂ​ടി എ​ണ്ണ​പ്പ​ന​കൃ​ഷി ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ​ക്ക് അ​വ​സ​രം. സോ​പ്പ്, സോ​പ്പ് പൗ​ഡ​ർ, കോ​സ്മെ​റ്റി​ക്സ്, ലൂ​ബ്രി​ക്ക​ൻ​സ്, പെ​യ്ന്‍റ്, മെ​ഴു​കു​തി​രി, ഗ്രീ​സ് മു​ത​ലാ​യ​വ​യു​ടെ ഉ​ത്പാ​ദ​ന​വും ക​യ​റ്റു​മ​തി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട് എ​ണ്ണ​പ്പ​ന കൃ​ഷി കൂ​ടു​ത​ൽ വാ​ണി​ജ്യ പ്രാ​ധാ​ന​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

ദീ​ർ​ഘ​കാ​ല എ​ണ്ണ ഉ​ത്പാ​ദ​ന വി​ള​ക​ളി​ൽ ഒ​രു യൂ​ണി​റ്റ് സ്ഥ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ എ​ണ്ണ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​വു​ള്ള ഏ​ക​വി​ള എ​ണ്ണ​പ്പ​ന മാ​ത്ര​മാ​ണ്. ഒ​രു ഹെ​ക്ട​ർ എ​ണ്ണ​പ്പ​ന​യി​ൽ നി​ന്നു 4 ട​ണ്‍ എ​ണ്ണ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും. കി​ലോ​ക്ക് 17.25 രൂ​പ നി​ര​ക്കി​ലാ​ണ് ഓ​യി​ൽ പാം ​ഇ​ന്ത്യ ലി​മി​റ്റ​ഡ് സം​ഭ​രി​ക്കു​ന്ന​ത്.

നാ​ഷ​ണ​ൽ മി​ഷ​ൻ ഓ​ണ്‍ എ​ഡി​ബി​ൾ ഓ​യി​ൽ - ഓ​യി​ൽ​പാം (ച​ങ​ഋഛഛ​ജ) എ​ന്ന പേ​രി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​ണ്ണ​പ്പ​ന കൃ​ഷി വ്യാ​പ​ക​മാ​ക്കാ​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​പ​ദ്ധ​തി​പ്ര​കാ​രം അ​നു​യോ​ജ്യ​മെ​ന്ന് ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

പ​ദ്ധ​തി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ

1. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ സ​ങ്ക​ര​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ടെ​നി​റ തൈ​ക​ൾ വാ​ങ്ങു​ന്ന​തി​ന് ഹെ​ക്ട​റി​ന് 20000 രൂ​പ സ​ബ്സി​ഡി ന​ൽ​കും.

2. ആ​ദ്യ നാ​ലു വ​ർ​ഷം കൃ​ഷി ചെ​ല​വി​ന്‍റെ 50 ശ​ത​മാ​ന​ത്തി​ൽ ക​വി​യാ​ത്ത തു​ക സ​ബ്സി​ഡി​യാ​യി ഓ​രോ വ​ർ​ഷ​വും ഹെ​ക്ട​ർ ഒ​ന്നി​ന് 5,250 രൂ​പ വ​ച്ച് മൊ​ത്തം 21,000 രൂ​പ ന​ൽ​കും.


3. ഇ​ട​വി​ള​കൃ​ഷി​ക്കും ആ​ദ്യ 4 വ​ർ​ഷ​ക്കാ​ലം ഹെ​ക്ട​റി​ന് 5250 രൂ​പ വ​ച്ച് മൊ​ത്തം 21000 രൂ​പ ന​ൽ​കും.

4. എ​ണ്ണ​പ്പ​ന കൃ​ഷി​ക്ക​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​നും തൈ​ക​ൾ ന​ടു​ന്ന​തി​നും വേ​ണ്ട സാ​ങ്കേ​തി​ക ഉ​പ​ദേ​ശം ല​ഭ്യ​മാ​ക്കും.

5. എ​ണ്ണ​പ്പ​ന കൃ​ഷി​യി​ൽ പ​രി​ശീ​ല​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സാ​ങ്കേ​തി​ക പ​രി​ശീ​ല​നം ന​ൽ​കും.

6. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എ​ണ്ണ​പ്പ​ന​ക്കു​ല ക​ൾ ഓ​യി​ൽ​പാം ഇ​ന്ത്യ സം​ഭ​രി​ച്ച് അ​തി​ന്‍റെ വി​ല എ​ണ്ണ​വി​ല​യു​ടെ അ​ടി സ്ഥാ​ന​ത്തി​ൽ തി​ട്ട​പ്പെ​ടു​ത്തി കൃ​ഷി ക്കാ​ർ​ക്ക് ന​ൽ​കും.

7. എ​ണ്ണ​പ്പ​ന​ക്കു​ല​ക​ൾ ഫാ​ക്ട​റി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു വാ​ഹ​ന​കൂ​ലി​യു​ടെ വി​ഹി​തം കു​ല​യു​ടെ തൂ​ക്കം, കൃ​ഷി സ്ഥ​ല​ത്തു നി​ന്നു​ള്ള ദൂ​രം എ​ന്നി​വ യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കും.

8. കു​ല​വെ​ട്ടു​ന്ന​തി​ന് ആ​വ​ശ്യ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള സ​ഹാ​യം ല​ഭ്യ​മാ​ക്കും.

9. ട്രി​പ്പ് ഇ​റി​ഗേ​ഷ​ൻ, കു​ഴ​ൽ​ക്കി​ണ​ർ, തൈ​ക​ളു​ടെ സം​ര​ക്ഷ​ണ വേ​ലി സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യ്ക്ക് പ​ദ്ധ​തി പ്ര​കാ​രം സ​ബ്സി​ഡി അ​നു​വ​ദി​ക്കും.

ഫോ​ണ്‍: 9745766467