പ​ഴ​യ ഫോ​ണു​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ വാ​ട്‌​സ്ആ​പ്
പ​ഴ​യ ഫോ​ണു​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ വാ​ട്‌​സ്ആ​പ്
Tuesday, December 31, 2024 11:02 AM IST
സോനു തോമസ്
2025 മു​ത​ല്‍ പ​ഴ​യ ആ​ന്‍​ഡ്രോ​യ്ഡ് ഫോ​ണു​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി വാ​ട്‌​സ്ആ​പ്പ്. ആ​ന്‍​ഡ്രോ​യ്ഡ് കി​റ്റ്കാ​റ്റ് ഓ​പ്പ​റേ​റ്റിം​ഗ് ഒ​എ​സി​ലോ അ​തി​ലും പ​ഴ​യ ഒ​എ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തോ ആ​യ മോ​ഡ​ലു​ക​ളി​ല്‍​നി​ന്നു​മാ​ണ് ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ വാ​ട്‌​സ്ആ​പ്പ് പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തു​ന്ന​ത്.

പു​തി​യ ഫീ​ച്ച​റു​ക​ള്‍ സ​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ പ​ഴ​യ വേ​ര്‍​ഷ​നു​ക​ള്‍​ക്ക് ക​ഴി​യാ​ത്ത​താ​ണ് കാ​ര​ണ​മാ​യി വാ​ട്‌​സ്ആ​പ്പ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വാ​ട്സ്ആ​പ്പി​ലേ​ക്കു​ള്ള ആ​ക്സ​സ് ന​ഷ്‌ട‌പ്പെ​ടാ​ന്‍ പോ​കു​ന്ന എ​ല്ലാ സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ളും ഏ​ക​ദേ​ശം 10 വ​ര്‍​ഷ​മെ​ങ്കി​ലും പ​ഴ​ക്ക​മു​ള്ള​താ​ണ്.

സാം​സം​ഗിന്‍റെ ഗാ​ല​ക്‌​സി എ​സ്-3, എ​സ്-4 മി​നി, നോ​ട്ട്-2 മോ​ട്ടോ​റോ​ള​യു​ടെ മോ​ട്ടോ ജി(​ഫ​സ്റ്റ് ജെ​ന്‍), റേ​സ​ര്‍ എ​ച്ച്ഡി, മോ​ട്ടോ ഇ-2014, ​സോ​ണി എ​ക്‌​സ്പീ​രി​യ എ​ന്നി​വ​യും വ​ര്‍​ഷ​ങ്ങ​ളാ​യി സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ നി​ര്‍​മാ​ണം അ​വ​സാ​നി​പ്പി​ച്ച എ​ച്ച്ടി​സി, എ​ല്‍​ജി എ​ന്നി​വ​യു​ടെ പേ​രു​ക​ളും ലി​സ്റ്റി​ലു​ണ്ട്.


മെ​റ്റ​യു​മാ​യി യോ​ജി​ച്ച​തി​നു ശേ​ഷം നി​ര​വ​ധി ഫീ​ച്ച​റു​ക​ളാ​ണ് വാ​ട്‌​സ്അ​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്. വാ​ട്‌​സ്അ​പ്പി​ന് പു​റ​മെ ഇ​ന്‍​സ്റ്റാ​ഗ്രാം, ഫേ​സ്ബു​ക്ക് ആ​പ്പു​ക​ളും പ​ഴ​യ ഫോ​ണു​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്.

നേ​ര​ത്തെ ആ​ന്‍​ഡ്രോ​യ്ഡ് കി​റ്റ്കാ​റ്റ് വേ​ര്‍​ഷ​നി​ല്‍ ഗൂ​ഗി​ള്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​യി​രു​ന്നു.