പൊട്ടിച്ചിരിപ്പിക്കാൻ സുരാജ്; മദനോത്സവം ടീസർ
Thursday, March 30, 2023 11:11 AM IST
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു കോമഡി എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് ടീസറിൽ നിന്നുള്ള സൂചന.
ബാബു ആന്റണി, ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരും ചിത്രത്തിലുണ്ട്.
ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രത്തിന്റെ നിർമാണം.ഛായാഗ്രഹണം : ഷെഹ്നാദ് ജലാൽ, എഡിറ്റിംഗ് : വിവേക് ഹർഷൻ. ചിത്രം വിഷു റിലീസായി തിയറ്ററിലെത്തും.