നിമിഷയുടെ നായകനായി അഥർവ; ‘ഡിഎൻഎ’ ടീസർ
Saturday, January 11, 2025 3:31 PM IST
നിമിഷ സജയൻ, അഥർവ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഡിഎൻഎ ടീസർ എത്തി. ക്രൈം ത്രില്ലര്‍ ഗണത്തിൽപെടുന്ന ചിത്രത്തിൽ ബാലാജി ശക്തിവേൽ, രമേശ് തിലക്, വിജി ചന്ദ്രശേഖർ, ചേതൻ എന്നിവരും പ്രത്യക്ഷപ്പെടുന്നു.
ഗിബ്രാൻ ആണ് പശ്ചാത്തല സംഗീതം. ഛായാഗ്രഹണം പാർഥിപൻ. ആർട് ശിവ ശങ്കർ. സ്റ്റണ്ട് ഡോൺ അശോക്. ഒളിംപിയ മൂവിസ് ആണ് നിർമാണം. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.