ആലിയ ഭട്ട്–വസൻ ബാല ചിത്രം; ‘ജിഗ്ര’ ടീസർ
Monday, September 9, 2024 2:44 PM IST
ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി വസൻ ബാല സംവിധാനം ചെയ്യുന്ന ‘ജിഗ്ര’ ടീസർ എത്തി. കരൺ ജോഹറും ആലിയ ഭട്ടും ചേർന്നു നിർമിക്കുന്ന ചിത്രം ഒക്ടോബർ 11ന് തിയറ്ററുകളിലെത്തും.
വിദേശത്ത് ജയിലിൽ കഴിയുന്ന സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന സത്യ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. വേദംഗ് റെയ്നയാണ് സഹോദരനായി അഭിനയിക്കുന്നത്. ആദിത്യ നന്ദ, ശോഭിത ധുലിപാല എന്നിവരും സിനിമയിലെ പ്രധാന അഭിനേതാക്കളാണ്.
Viacom18 സ്റ്റുഡിയോസ്, ധർമ്മ പ്രൊഡക്ഷൻസ് & എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ, അപൂർവ മേത്ത, ആലിയ ഭട്ട്, ഷഹീൻ ഭട്ട്, സോമെൻ മിശ്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സ്വപ്നിൽ എസ്. സോനവാനെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അചിന്ത് താക്കർ ആണ്.