ഗായിക ദുർഗ വിശ്വനാഥ് വിവാഹിതയായി; വരൻ റിജു
Friday, September 6, 2024 10:00 AM IST
ഗായിക ദുർഗ വിശ്വനാഥ് പുനർവിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വ്യാഴാഴ്ച പുലർച്ചെയായിരുന്നു വിവാഹം. കണ്ണൂർ സ്വദേശിയായ റിജുവാണ് വരൻ. ഗുരുവായൂർ ദേവസ്വം ജീവനക്കാനാണ് റിജു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിൽ ഇളം പച്ച നിറത്തിലുള്ള കാഞ്ചീവരം സാരിയുടത്താണ് ദുർഗ എത്തിയത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് ദുർഗയുടെ സേവ് ദ് ഡേറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂടാതെ മൈലാഞ്ചി ചാർത്തിയ കൈകളുടെ ചിത്രവും ഗായിക പങ്കുവച്ചിരുന്നു. ബിസിനസുകാരനായ ഡെന്നിസാണ് ദുർഗയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകളുണ്ട്.
ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഡെന്നിസും ദുർഗയും തമ്മിൽ വേർപിരിഞ്ഞത്. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെയാണ് ദുർഗ വിശ്വനാഥ് മലയാളികൾക്കു സുപരിചിതയായത്. തുടർന്ന് പിന്നണിഗാനശാഖയിലും അരങ്ങേറ്റം കുറിച്ചു.