ടാ​ഗോ​റി​നു മു​ന്നി​ല്‍ പാ​ടി​യ മാ​ല​തി
ട​പ്പ എ​ന്നൊ​രു ഗാ​ന​കാ​വ്യ​ശാ​ഖ​യു​ണ്ട്. ബം​ഗാ​ളി, പ​ഞ്ചാ​ബി, സി​ന്ധി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ല്‍ 18ഉം 19​ഉം നൂ​റ്റാ​ണ്ടു​ക​ളി​ല്‍ വ​ലി​യ പ്ര​ചാ​ര​മു​ണ്ടാ​യി​രു​ന്നു. ദ്രു​പ​ദി​ന്‍റെ​യും ഖ​യാ​ലി​ന്‍റെ​യും സം​ക്ഷി​പ്ത​രൂ​പ​മെ​ന്നു പ​റ​യാം. വ​ള​രെ കു​റ​ച്ചു വ​രി​ക​ളി​ല്‍ വി​ട​രു​ന്ന, പെ​ട്ടെ​ന്നു മ​ന​സു​തൊ​ടു​ന്ന സം​ഗീ​തം.

ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ര്‍ എ​ഴു​തി​യ ഗാ​ന​ങ്ങ​ളി​ല്‍ ട​പ്പ​യു​ടെ അ​തി​സു​ന്ദ​ര​മാ​യ പ്ര​യോ​ഗ​ങ്ങ​ള്‍ കാ​ണാം. ട​പ്പ​യി​ലൂ​ടെ സം​ഗീ​ത​രം​ഗ​ത്തു ചു​വ​ടു​വ​ച്ച്, ര​ബീ​ന്ദ്ര​സം​ഗീ​ത​ത്തി​ന്‍റെ മു​ന്‍​നി​ര​ക്കാ​രി​ലൊ​രാ​ളാ​യ മാ​ല​തി ഘോ​ഷാ​ലി​ന്‍റെ 122-ാം ജ​ന്മ​ദി​ന​മാ​ണ് ഈ ​ചൊ​വ്വാ​ഴ്ച. സ​മ​കാ​ലി​ക​രാ​യ അ​മി​യ​യ്ക്കും അ​മി​ത​യ്ക്കു​മൊ​പ്പം ടാ​ഗോ​റി​നു മു​ന്നി​ല്‍ പാ​ടാ​നും അ​ദ്ദേ​ഹ​ത്തി​ല്‍​നി​ന്നു അ​റി​വു​ക​ള്‍ നേ​ടാ​നു​മു​ള്ള അ​വ​സ​രം മാ​ല​തി​ക്കു കി​ട്ടി, ഒ​ര​പൂ​ര്‍​വ ഭാ​ഗ്യം.

വേ​രു​ക​ള്‍, ശാ​ഖ​ക​ള്‍...

പാ​ട്ടി​ന്‍റെ വ​ഴി​ക​ളി​ലൂ​ടെ പി​ന്നോ​ട്ടു ന​ട​ക്കു​മ്പോ​ള്‍ ചു​രു​ള്‍​നി​വ​രു​ന്ന​ത് മി​ക്ക​പ്പോ​ഴും വ​ലി​യ ച​രി​ത്രം​കൂ​ടി​യാ​ണ്. കാ​ല​ത്തി​ന്‍റെ​യും ബ​ന്ധ​ങ്ങ​ളു​ടെ​യും സു​ന്ദ​ര​ശ്രു​തി അ​തി​ലൂ​ടെ കേ​ട്ടു​വ​രാം. മാ​ല​തി ഘോ​ഷാ​ലി​ന്‍റെ ക​ഥ​യും മ​റ്റൊ​ന്ന​ല്ല. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ ബം​ഗാ​ള്‍ പ്ര​സി​ഡ​ന്‍​സി​യി​ല്‍, അ​ന്ന​ത്തെ ക​ല്‍​ക്ക​ട്ട​യി​ല്‍ 1902 ഡി​സം​ബ​ര്‍ 17നാ​ണ് മാ​ല​തി ഘോ​ഷാ​ല്‍ ജ​നി​ച്ച​ത് (മാ​ല​തി ബോ​സ് എ​ന്ന് ആ​ദ്യ​ത്തെ പേ​ര്). ബം​ഗാ​ളി​ലെ മു​ന്‍​നി​ര സം​രം​ഭ​ക​നാ​യി​രു​ന്ന ഹേ​മേ​ന്ദ്ര മോ​ഹ​ന്‍ ബോ​സും മൃ​ണാ​ളി​നി ബോ​സു​മാ​ണ് മാ​താ​പി​താ​ക്ക​ള്‍.

ഇ​നി ബ​ന്ധ​ങ്ങ​ളു​ടെ വേ​രു​ക​ള്‍ കേ​ള്‍​ക്കൂ. മൃ​ണാ​ളി​നി ശാ​ര​ദാ​ര​ഞ്ജ​ന്‍ റേ​യു​ടെ സ​ഹോ​ദ​രി​യാ​ണ്. ആ​രാ​ണ് ശാ​ര​ദാ​ര​ഞ്ജ​ന്‍? ബം​ഗാ​ള്‍ ക്രി​ക്ക​റ്റി​ന്‍റെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​യാ​ളാ​ണ് അ​ദ്ദേ​ഹം. ഇ​ന്ത്യ​യു​ടെ ഡ​ബ്ല്യൂ.​ജി. ഗ്രേ​സ് എ​ന്നും അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. വി​ഖ്യാ​ത എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്ന ഉ​പേ​ന്ദ്ര​കി​ഷോ​ര്‍ റേ ​ചൗ​ധ​രി മ​റ്റൊ​രു സ​ഹോ​ദ​ര​ന്‍. ക​വി സു​കു​മാ​ര്‍ റേ​യു​മാ​യി അ​ടു​ത്ത ബ​ന്ധം. സു​കു​മാ​ര്‍ റേ ​സാ​ക്ഷാ​ല്‍ സ​ത്യ​ജി​ത് റേ​യു​ടെ പി​താ​വാ​ണെ​ന്നു​കൂ​ടി അ​റി​യ​ണം.

അ​ങ്ങ​നെ സാ​ഹി​ത്യം, സ്‌​പോ​ര്‍​ട്‌​സ്, വ്യ​വ​സാ​യം, സി​നി​മ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളു​ടെ, എ​ന്നാ​ല്‍ ഒ​രു​മ​യു​ടെ ലോ​ക​ത്തേ​ക്കാ​ണ് മാ​ല​തി​യു​ടെ സം​ഗീ​ത​വും ചേ​ര്‍​ന്ന​തെ​ന്നു ക​രു​താം. മു​ക​ളി​ല്‍ ക​ണ്ട​തു​പോ​ലെ ട​പ്പ പ​രി​ശീ​ലി​ച്ചു തു​ട​ക്കം. മാ​ന​സ സു​ന്ദ​രി ദാ​സി​യി​ല്‍​നി​ന്നു ട​പ്പ​യും പൂ​ര്‍​ണ​കു​മാ​രി ദാ​സി​യി​ല്‍​നി​ന്നു കീ​ര്‍​ത്ത​ന​ങ്ങ​ളും ഗോ​പേ​ശ്വ​ര്‍ ബ​ന്ദോ​പാ​ധ്യാ​യ, സു​രേ​ന്ദ്ര​നാ​ഥ് ബ​ന്ദോ​പാ​ധ്യാ​യ, ശ്യാം ​സു​ന്ദ​ര്‍ മി​ത്ര എ​ന്നി​വ​രി​ല്‍​നി​ന്നു ശാ​സ്ത്രീ​യ സം​ഗീ​ത​വും മാ​ല​തി പ​ഠി​ച്ചു. ഒ​പ്പം ഭം​ഗി​യാ​യി സി​ത്താ​റും വാ​യി​ച്ചു​തു​ട​ങ്ങി. ര​ബീ​ന്ദ്ര​സം​ഗീ​ത​ത്തി​ലൂ​ടെ പ്ര​ശ​സ്തി​യും നേ​ടി.

ഒ​പ്പ​മെ​ത്തി​യ ഈ​ണം

1935ല്‍ ​ഡോ. സു​ശാ​ന്ത ച​ന്ദ്ര ഘോ​ഷാ​ലി​നെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ​യാ​ണ് മാ​ല​തി ബോ​സ് മാ​ല​തി ഘോ​ഷാ​ല്‍ ആ​യ​ത്. വി​ദ​ഗ്ധ​നാ​യ മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റും ക​ല്‍​ക്ക​ട്ട​യി​ലെ സ്‌​കൂ​ള്‍ ഓ​ഫ് ട്രോ​പ്പി​ക്ക​ല്‍ മെ​ഡി​സി​ന്‍ ത​ല​വ​നു​മാ​യി​രു​ന്നു ഡോ. ​ഘോ​ഷാ​ല്‍.

അ​ക്കാ​ല​ത്തെ മാ​ര​ക​രോ​ഗ​ങ്ങ​ളാ​യ കാ​ലാ അ​സ​ര്‍, കോ​ള​റ എ​ന്നി​വ​യ്‌​ക്കെ​തി​രേ പോ​രാ​ടി​യ വി​ദ​ഗ്ധ​രി​ല്‍ അ​ദ്ദേ​ഹ​വു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നൊ​ക്കെ പു​റ​മേ ഒ​രു മി​ക​ച്ച പാ​ട്ടു​കാ​ര​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ല​തി​യി​ലെ സം​ഗീ​ജ്ഞ​യ്ക്ക് ഗം​ഭീ​ര​മാ​യ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ക​യും ചെ​യ്തു. ഇ​രു​വ​രും ചേ​ര്‍​ന്ന് ഒ​ട്ടേ​റെ പാ​ട്ടു​ക​ള്‍ പാ​ടി​യി​ട്ടു​ണ്ട്.

വി​വാ​ഹ​ത്തി​ന് അ​ഞ്ചു വ​ര്‍​ഷം ശേ​ഷ​മാ​ണ് മാ​ല​തി​യു​ടെ ആ​ദ്യ​ത്തെ ഗ്രാ​മ​ഫോ​ണ്‍ റി​ക്കാ​ര്‍​ഡ് പു​റ​ത്തി​റ​ങ്ങി​യ​ത്. കേ ​ബൊ​സി​ലേ അ​ജി, ഹൃ​ദ​യോ ബ​സോ​ന പൂ​ര്‍​ണോ ഹോ​ലോ എ​ന്നി​ങ്ങ​നെ ര​ണ്ടു ടാ​ഗോ​ര്‍ ഗീ​ത​ങ്ങ​ളാ​യി​രു​ന്നു അ​തി​ല്‍. വീ​ണ്ടും ടാ​ഗോ​റി​ന്‍റെ​ത​ന്നെ ര​ണ്ടു ഗീ​ത​ങ്ങ​ളു​മാ​യി അ​ടു​ത്ത ഗ്രാ​മ​ഫോ​ണ്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ പ​ത്തു​കൊ​ല്ല​മെ​ടു​ത്തു.

എ​ന്നാ​ല്‍, ഈ ​നാ​ലു പാ​ട്ടു​ക​ള്‍​കൊ​ണ്ട് മാ​ല​തി സം​ഗീ​താ​സ്വാ​ദ​ക​ര്‍​ക്കു പ്രി​യ​ങ്ക​രി​യാ​യി. 1961ല്‍ ​ടാ​ഗോ​ര്‍ ജ​ന്മ​ശ​താ​ബ്ദി​ക്കു മ​റ്റൊ​രു ഡി​സ്‌​ക് കൂ​ടി അ​വ​രു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി. ഭാ​വാ​ത്മ​ക​ത​യാ​ണ് ര​ബീ​ന്ദ്ര​സം​ഗീ​ത​ത്തി​ന്‍റെ മു​ഖ്യ സ​വി​ശേ​ഷ​ത. മാ​ല​തി​യു​ടെ സ്വ​രം​ചേ​ര്‍​ത്ത ഭാ​വ​ഭം​ഗി കേ​ള്‍​വി​ക്കാ​രു​ടെ മ​ന​സു​ക​ള്‍ ക​വ​ര്‍​ന്നു. പ്ര​ണ​യ​ഗീ​ത​ങ്ങ​ളും ഋ​തു​ക്ക​ളെ ചി​ത്രീ​ക​രി​ക്കു​ന്ന ഗീ​ത​ങ്ങ​ളും ഭ​ക്തി​ഗാ​ന​ങ്ങ​ളു​മെ​ല്ലാം അ​വ​രു​ടെ ശ​ബ്ദ​ത്തി​ല്‍ ഇ​ന്നും നി​റം​പ​ക​രു​ന്നു.

ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ത്തോ​ടെ, 1952ല്‍ ​മാ​ല​തി പൊ​തു​വേ​ദി​ക​ളി​ല്‍ പാ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു. അ​വ​രു​ടെ മ​ക​ള്‍ അ​ലോ​ക മി​ത്ര ബം​ഗാ​ളി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​യാ​ണ്. 1984 ജൂ​ലൈ 17ന് 81-ാം ​വ​യ​സി​ല്‍ ക​ല്‍​ക്ക​ട്ട​യി​ലാ​യി​രു​ന്നു മാ​ല​തി​യു​ടെ അ​ന്ത്യം.

ഹ​രി പ്ര​സാ​ദ്