സൂ​ര്യ​ൻ നീ​ല​യാ​യ​തി​ന്‍റെ ര​ഹ​സ്യം പു​റ​ത്ത്
ഏ​ക​ദേ​ശം 200 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സൂ​ര്യ​നെ നീ​ല​നി​റ​ത്തി​ൽ ക​ണ്ട​തി​ന്‍റെ, നി​ഗൂ​ഢ​ര​ഹ​സ്യം ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി. പ്രൊ​സീ​ഡിം​ഗ്സ് ഓ​ഫ് നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ൻ​സ​സ് (പി​എ​ൻ​എ​എ​സ്) ജേ​ർ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ലാ​ണു ദീ​ർ​ഘ​കാ​ല​മാ​യി ശാ​സ്ത്ര​ജ്ഞ​രെ കു​ഴ​ക്കി​യ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ര​ഹ​സ്യ​മു​ള്ള​ത്. സ്കോ​ട്ട്‌​ല​ൻ​ഡി​ലെ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്ത്ര​ജ്ഞ​രാ​ണു പ​ഠ​നം ന​ട​ത്തി​യ​ത്.

1831ൽ ​സം​ഭ​വി​ച്ച വ​ൻ അ​ഗ്നി​പ​ർ​വ​ത സ്‌​ഫോ​ട​ന​മാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്ക​മ​ത്രേ. സ്ഫോ​ട​ന ശേ​ഷം അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു വ​ൻ​തോ​തി​ൽ സ​ൾ​ഫ​ർ ഡ​യോ​ക്‌​സൈ​ഡ് വ​മി​ച്ചു. ഇ​ത് ആ​ഗോ​ള​ശൈ​ത്യ​ത്തി​നു കാ​ര​ണ​മാ​യി. ആ ​വ​ർ​ഷം ഭൂ​മി​യി​ൽ വി​ചി​ത്ര​മാ​യ കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തു. ഇ​താ​ണ് സൂ​ര്യ​നെ നോ​ക്കു​ന്പോ​ൾ നീ​ല​നി​റ​ത്തി​ൽ കാ​ണാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ.

വി​ല്ല​ൻ അ​ഗ്നി​പ​ർ​വ​തം

ഇ​പ്പോ​ൾ റ​ഷ്യ​യും ജ​പ്പാ​നും ത​മ്മി​ലു​ള്ള ത​ർ​ക്ക​പ്ര​ദേ​ശ​മാ​യ സി​മു​ഷി​ർ എ​ന്ന ദ്വീ​പി​ലെ സ​വാ​രി​റ്റ്സ്കി അ​ഗ്നി​പ​ർ​വ​ത​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ശാ​സ്ത്ര​ജ്ഞ​ർ ത​ങ്ങ​ളു​ടെ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി 1831ലെ ​സ്ഫോ​ട​ന​ത്തി​ൽ​നി​ന്നു​ള്ള ഐ​സ് കോ​ർ (ഒ​രു ഹി​മാ​നി​യി​ൽ​നി​ന്നോ ഐ​സ് ഷീ​റ്റി​ൽ​നി​ന്നോ തു​ള​ച്ചെ​ടു​ത്ത ഐ​സ് സി​ലി​ണ്ട​റാ​ണ് ഐ​സ് കോ​ർ.

അ​തി​ൽ ക​ഴി​ഞ്ഞ​കാ​ല കാ​ലാ​വ​സ്ഥ​യെ​യും പ​രി​സ്ഥി​തി​യെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു) വി​ശ​ക​ല​നം ചെ​യ്തു. സ്‌​ഫോ​ട​നം ന​ട​ന്ന ദ്വീ​പ് വി​ദൂ​ര​ത്താ​യ​തി​നാ​ൽ നേ​രി​ട്ടു നി​രീ​ക്ഷി​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ ഇ​ല്ലെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഐ​സ് കോ​റി​ൽ​നി​ന്നും അ​ഗ്നി​പ​ർ​വ​ത​ത്തി​ൽ​നി​ന്നു​മു​ള്ള സാ​ന്പി​ളു​ക​ൾ ലാ​ബി​ൽ വി​ശ​ക​ല​നം ചെ​യ്തു. 1831ലെ ​വ​സ​ന്തം-​വേ​ന​ൽ​ക്കാ​ല​ത്തു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ കൃ​ത്യ​മാ​യ സ​മ​യം ക​ണ്ടെ​ത്താ​നും അ​ത് ഉ​യ​ർ​ന്ന സ്ഫോ​ട​ന​മാ​യി​രു​ന്നു​വെ​ന്നു സ്ഥി​രീ​ക​രി​ക്കാ​നും പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ സാ​ധി​ച്ചെ​ന്ന് ഗ​വേ​ഷ​ക​സം​ഘ​ത്തി​ലെ വി​ൽ ഹ​ച്ചി​സ​ൺ പ​റ​ഞ്ഞു.

ഇ​ന്നാ​ണ് പൊ​ട്ടി​ത്തെ​റി​യെ​ങ്കി​ൽ

ഇ​ന്നാ​ണ് ഈ ​പൊ​ട്ടി​ത്തെ​റി സം​ഭ​വി​ക്കു​ന്ന​തെ​ങ്കി​ൽ 1831ൽ ​ഉ​ണ്ടാ​യ​തി​നേ​ക്കാ​ൾ പ്ര​ത്യാ​ഘാ​തം ഏ​ൽ​ക്കേ​ണ്ടി​വ​രു​മോ എ​ന്നു പ​റ​യാ​നാ​വി​ല്ല. അ​തി​ൽ​നി​ന്നു വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം വ​രു​ത്തു​ന്ന അ​ടു​ത്ത വ​ലി​യ പൊ​ട്ടി​ത്തെ​റി എ​പ്പോ​ൾ, എ​വി​ടെ, എ​ന്നു സം​ഭ​വി​ക്കു​മെ​ന്നു പ്ര​വ​ചി​ക്കു​ന്ന​തു എ​ത്ര ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ഇ​തു തെ​ളി​യി​ക്കു​ന്നു​വെ​ന്നും ഹ​ച്ചി​ൻ​സ​ൺ പ​റ​ഞ്ഞു.

ആ​ഗോ​ള ആ​ഘാ​തം സൃ​ഷ്ടി​ച്ച ഒ​രേ​യൊ​രു സ്ഫോ​ട​ന​മാ​യി​രു​ന്നി​ല്ല 1831ൽ ​സം​ഭ​വി​ച്ച​ത്. 1815ൽ ​ഇ​ന്തോ​നേ​ഷ്യ​യി​ലെ തം​ബോ​റ അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച​തു വ​ലി​യ കാ​ലാ​വ​സ്ഥാ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണു സൃ​ഷ്ടി​ച്ച​ത്. ഈ ​നൂ​റ്റാ​ണ്ടി​ൽ ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്ന സ​മാ​ന​മാ​യ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ക്കാ​ൻ ആ​റി​ലൊ​ന്ന് സാ​ധ്യ​ത​യു​ണ്ടെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

പി.​ടി. ബി​നു