ജ​യ്‌​സാ​ല്‍​മീ​ര്‍ കോ​ട്ട​യി​ലെ ഗു​ട്ട്നാ​ലി
ഒ​രി​ക്ക​ല്‍ സൂ​ര്യ​ദേ​വ​ന്‍ ആ​കാ​ശ​ത്തി​ലൂ​ടെ ര​ഥ​ത്തി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ സാ​ര​ഥി​യോ​ടു ചോ​ദി​ച്ചു. "എ​ന്‍റെ തി​ള​ക്ക​ത്തി​നു തു​ല്യ​മാ​യ പ്ര​ഭ​യു​ള്ള എ​ന്താ​ണ് ഭൂ​മി​യി​ലു​ള്ള​ത് ? "ജ​യ്‌​സാ​ല്‍​മീ​ര്‍ കോ​ട്ട' എ​ന്നാ​യി​രു​ന്നു സാ​ര​ഥി​യു​ടെ ഉ​ത്ത​രം. പ്ര​ചാ​ര​ത്തി​ലു​ള്ള ഒ​രു നാ​ട​ന്‍ പാ​ട്ടി​ലേ​താ​ണ് ഈ ​വ​രി​ക​ൾ.

രാ​ജ​സ്ഥാ​നി​ലെ ത്രി​കൂ​ട മ​ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ജ​യ്‌​സാ​ല്‍​മീ​ര്‍ കോ​ട്ട​യു​ടെ മ​നോ​ഹാ​രി​ത മ​ന​സി​ലാ​ക്കാ​ൻ ഈ ​വ​രി​ക​ൾ മ​തി​യാ​കും. സ്വ​ര്‍​ണ നി​റ​ത്തി​ലു​ള്ള സാ​ന്‍​ഡ് സ്റ്റോ​ണി​ല്‍ പ​ണി​ക​ഴി​പ്പി​ച്ച ഈ ​കോ​ട്ട​യ്ക്ക് "സോ​നാ​ര്‍ ക്വി​ല' അ​ഥ​വാ സ്വ​ര്‍​ണ​ക്കോ​ട്ട എ​ന്നും വി​ളി​പ്പേ​രു​ണ്ട്.

ജ​യ്‌​സാ​ല്‍​മീ​ര്‍ ന​ഗ​ര​ത്തി​ന്‍റെ ഒ​ത്ത മ​ധ്യ​ത്തി​ലാ​ണ് ഈ ​വി​സ്മ​യ നി​ർ​മി​തി. നി​ര​വ​ധി കൊ​ട്ടാ​ര​ങ്ങ​ളും ക്ഷേ​ത്ര​ങ്ങ​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും നി​റ​ഞ്ഞ ഒ​രു രാ​വ​ണ​ന്‍ കോ​ട്ട ത​ന്നെ​യാ​ണ് ജ​യ്‌​സാ​ല്‍​മീ​ര്‍ കോ​ട്ട. ലോ​ക​ത്തി​ലെ​ത​ന്നെ സ​ജീ​വ​മാ​യ ചു​രു​ക്കം പു​രാ​ത​ന കോ​ട്ട​ക​ളി​ല്‍ ഒ​ന്നു​കൂ​ടി​യാ​ണി​ത്.

ശ​ക്തി​ദു​ർ​ഗം

ഭ​ട്ടി ര​ജ​പു​ത്ര പ​ര​മ്പ​ര​യി​ല്‍​പ്പെ​ട്ട റാ​വ​ല്‍ ജ​യ്‌​സാ​ല്‍ എ​ന്ന രാ​ജാ​വ് എ​ഡി 1156ല്‍ ​പ​ണി​ക​ഴി​പ്പി​ച്ച​താ​ണ് ഈ ​കോ​ട്ട​യെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ജ​യ്‌​സാ​ല്‍ രാ​ജാ​വി​ന്‍റെ പേ​രി​നൊ​പ്പം മേ​രു (ഹൈ​ന്ദ​വ-​ബൗ​ദ്ധ പു​രാ​ണ​ങ്ങ​ളി​ലെ പ​ര്‍​വ​തം) എ​ന്ന വാ​ക്ക് കൂ​ട്ടി​ച്ചേ​ര്‍​ത്ത​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തി​നു ജ​യ്‌​സാ​ല്‍​മീ​ര്‍ എ​ന്ന പേ​ര് ല​ഭി​ച്ച​ത്.

ഇ​വി​ടം അ​ധി​നി​വേ​ശ​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​തോ​ടെ​യാ​ണ് ത്രി​കൂ​ട മ​ല സു​ര​ക്ഷി​ത സ്ഥാ​ന​മെ​ന്നു ക​ണ്ട് ഇ​വി​ടെ കോ​ട്ട നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.​ആ​ദ്യം മ​ണ്ണു കൊ​ണ്ടു​ള്ള കോ​ട്ട​യാ​യി​രു​ന്നു പ​ണി​ക​ഴി​പ്പി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് മ​ണ​ല്‍​ക്ക​ല്ലു കൊ​ണ്ടു​ള്ള അ​തി​ശ​ക്ത​മാ​യ ദു​ര്‍​ഗം പ​ണി​തീ​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ഉ​പ​രോ​ധ​ത്തി​ൽ വ​ല​ഞ്ഞു

വി​ഖ്യാ​ത​മാ​യ പ​ട്ടു​പാ​ത​യു​ള്‍​പ്പെ​ടെ​യു​ള്ള വാ​ണി​ജ്യ​പാ​ത​ക​ള്‍ സ​മ്മേ​ളി​ക്കു​ന്ന ഇ​ട​മാ​യി​രു​ന്നു ജ​യ്‌​സാ​ല്‍​മീ​ര്‍. വാ​ണി​ജ്യ​പാ​ത​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​തി​നു പി​രി​ക്കു​ന്ന നി​കു​തി​യാ​യി​രു​ന്നു ഭ​ട്ടി രാ​ജാ​ക്ക​ന്മാ​രു​ടെ പ്ര​ധാ​ന വ​രു​മാ​നം.

13-ാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തി​ല്‍ എ​ട്ടൊ​മ്പ​ത് കൊ​ല്ലം ഡ​ല്‍​ഹി സു​ല്‍​ത്താ​ന്‍ അ​ലാ​വു​ദീ​ന്‍ ഖി​ല്‍​ജി ഏ​ര്‍​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം കോ​ട്ട​യ്ക്കു വ​ലി​യ അ​ഭി​മാ​ന​ക്ഷ​ത​മു​ണ്ടാ​ക്കി. ഖി​ല്‍​ജി​യു​ടെ ഉ​പ​രോ​ധം മു​ന്‍​കൂ​ട്ടി ക​ണ്ട അ​ന്ന​ത്തെ രാ​ജാ​വ് റാ​വ​ല്‍ ജേ​ത് സി ​ഏ​റെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ കോ​ട്ട​യി​ല്‍ സൂ​ക്ഷി​ച്ചെ​ങ്കി​ലും വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട ഉ​പ​രോ​ധം അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ തെ​റ്റി​ച്ചു.

ഭ​ക്ഷ​ണ​വും മ​രു​ന്നു​മി​ല്ലാ​തെ കോ​ട്ട​യി​ലെ നി​വാ​സി​ക​ള്‍ ന​ര​കി​ച്ചു. ഖി​ല്‍​ജി​യോ​ടു പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ വ​ന്ന​തോ​ടെ നി​ര​വ​ധി ര​ജ​പു​ത്ര സ്ത്രീ​ക​ള്‍ ജോ​ഹ​റി​നു (തീ​യി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കു​ന്ന കൃ​ത്യം) വി​ധേ​യ​രാ​യി. ഇ​തേ​ത്തു​ട​ര്‍​ന്നു കോ​ട്ട ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി. ഏ​റെ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ഭ​ട്ടി രാ​ജാ​ക്ക​ന്മാ​ര്‍ കോ​ട്ട തി​രി​കെ​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ യൂ​ണി​യ​നി​ൽ

16-ാം നൂ​റ്റാ​ണ്ടു വ​രെ ഭ​ട്ടി​ക​ളു​ടെ സ​മാ​ധാ​ന ഭ​ര​ണ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ആ ​സ​മ​യ​ത്തു ഡ​ല്‍​ഹി​യി​ല്‍ ഭ​ര​ണ​ത്തി​ലെ​ത്തി​യ മു​ഗ​ള​ന്മാ​ര്‍ ജ​യ്‌​സാ​ല്‍​മീ​ര്‍ കോ​ട്ട​യി​ല്‍ ക​ണ്ണു​വ​ച്ചു. ഇ​ത് 1570ല്‍ ​അ​ന്ന​ത്തെ ഡ​ല്‍​ഹി സു​ല്‍​ത്താ​നാ​യി​രു​ന്ന അ​ക്ബ​റും ജ​യ്‌​സാ​ല്‍​മീ​ര്‍ രാ​ജാ​വാ​യി​രു​ന്ന റാ​വ​ല്‍ ഹ​ര്‍ റാ​യി​യു​മാ​യി ഒ​രു ഉ​ട​മ്പ​ടി ഒ​പ്പു​വ​യ്ക്കു​ന്ന​തി​ലേ​ക്കു ന​യി​ച്ചു. ഇ​തു​പ്ര​കാ​രം ഹ​ര്‍ റാ​യി ത​ന്‍റെ മ​ക​ളെ അ​ക്ബ​റി​നു വി​വാ​ഹം ചെ​യ്തു​കൊ​ടു​ത്തു. ഭ​ട്ടി​മാ​രും മു​ഗ​ള​ന്മാ​രും സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ച 17,18 നൂ​റ്റാ​ണ്ടു​ക​ള്‍ പ്ര​ദേ​ശം ക​ലാ​പ​ര​മാ​യും വാ​സ്തു​വി​ദ്യാ​പ​ര​മാ​യും പു​രോ​ഗ​തി​യി​ലേ​ക്കു കു​തി​ച്ചു.

മു​ഗ​ള്‍ ഭ​ര​ണം അ​വ​സാ​നി​ച്ച​തോ​ടെ ബ്രി​ട്ടീ​ഷു​കാ​ര്‍ പ്ര​ദേ​ശ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ബ്രി​ട്ടീ​ഷു​കാ​രു​മാ​യി ഉ​ട​മ്പ​ടി ഒ​പ്പി​ട്ട ര​ജ​പു​ത്ര ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ജ​യ്‌​സാ​ല്‍​മീ​ര്‍,1819ല്‍. ​ബ്രി​ട്ടീ​ഷു​കാ​ര്‍ നി​യ​ന്ത്ര​ണം പി​ടി​ച്ച​തോ​ടെ വാ​ണി​ജ്യ​പാ​ത​ക​ള്‍ ത​ട​സ​പ്പെ​ട്ടു. ലോ​ക​ശ്ര​ദ്ധ നേ​ടി​യ വാ​ണി​ജ്യ​കേ​ന്ദ്രം വി​സ്മൃ​തി​യി​ലേ​ക്കു മ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം ഇ​ന്ത്യ​ന്‍ യൂ​ണി​യ​നി​ല്‍ ല​യി​ക്കു​ക​യും തു​ട​ര്‍​ന്ന് രാ​ജ​സ്ഥാ​ന്‍ സം​സ്ഥാ​ന​ത്തി​ലെ ഒ​രു ഭാ​ഗ​മാ​യി ജ​യ്‌​സാ​ല്‍​മീ​ര്‍ മാ​റു​ക​യും ചെ​യ്തു.

വി​സ്മ​യ കോ​ട്ട

കോ​ട്ട എ​ന്ന​തി​ലു​പ​രി ഒ​രു വാ​സ്തു വി​സ്മ​യം​കൂ​ടി​യാ​ണി​ത്. ഇ​ന്നു കാ​ണു​ന്ന കോ​ട്ട​യു​ടെ പ​ല പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളും നി​ര്‍​മി​ക്ക​പ്പെ​ട്ട​ത് മ​ഹ​ര​വാ​ള്‍ മൂ​ല്‍​രാ​ജ് ര​ണ്ടാ​മ​ന്‍ (എ​ഡി 1762-1820), മ​ഹ​ര​വാ​ള്‍ ഗ​ജ് സിം​ഗ്(​എ​ഡി 1829-1846) എ​ന്നി​വ​രു​ടെ കാ​ല​ത്താ​ണ്. കോ​ട്ട​യ്ക്ക് 250 അ​ടി ഉ​യ​ര​മു​ണ്ട്. 460 മീ​റ്റ​ര്‍ നീ​ള​വും 230 മീ​റ്റ​ര്‍ വീ​തി​യും കോ​ട്ട​യു​ടെ ബാ​ഹു​ല്യം വ്യ​ക്ത​മാ​ക്കു​ന്നു. ശ​ത്രു​ക്ക​ള്‍​ക്കെ​തി​രേ ആ​യു​ധ​പ്ര​യോ​ഗം അ​നാ​യാ​സ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണം.

ഗ​ണേ​ഷ് പോ​ള്‍, അ​ക്ഷ​യ പോ​ള്‍, സു​രാ​ജ് പോ​ള്‍, ഹ​വാ പോ​ള്‍ എ​ന്നി​ങ്ങ​നെ നാ​ലു പ​ടു​കൂ​റ്റ​ന്‍ ക​വാ​ട​ങ്ങ​ളും കോ​ട്ട​യ്ക്കു​ണ്ട്. ഇ​വ ക​ട​ന്നാ​ൽ വി​ശാ​ല​മാ​യ ന​ടു​മു​റ്റം. രം​ഗ് മ​ഹ​ല്‍, ഗ​ജ് വി​ലാ​സ്, ബ​ഡാ വി​ലാ​സ്, മോ​ട്ടി മ​ഹ​ല്‍, സ​ര്‍​വോ​ത്തം വി​ലാ​സ്, സെ​നാ​ന മ​ഹ​ല്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി കൊ​ട്ടാ​ര​ങ്ങ​ളാ​ണ് ന​ടു​മു​റ്റ​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ൽ. രാ​ജ് മ​ഹ​ല്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജ​കീ​യ മ​ന്ദി​ര​വും രാ​ജ​സ്ഥാ​നി ചു​വ​ര്‍ ചി​ത്ര​ങ്ങ​ളു​ടെ അ​മൂ​ല്യ പാ​ര​മ്പ​ര്യം പേ​റു​ന്ന രം​ഗ് മ​ഹ​ലു​മെ​ല്ലാം ആ​രെ​യും ആ​ക​ർ​ഷി​ക്കും.

ഭ​ട്ടി രാ​ജാ​ക്ക​ന്മാ​ര്‍ സ​മ്പ​ന്ന​രാ​യ ജൈ​ന വ്യാ​പാ​രി​ക​ള്‍​ക്ക് ഇ​വി​ടെ ആ​തി​ഥ്യം അ​രു​ളി​യി​രു​ന്നു. ഇ​വ​രി​ല്‍ പ​ല​രും പ​തി​റ്റാ​ണ്ടു​ക​ളോ​ളം കോ​ട്ട​യി​ല്‍ താ​മ​സി​ച്ചു. അ​തി​നാ​ൽ നി​ര​വ​ധി ജൈ​ന ക്ഷേ​ത്ര​ങ്ങ​ളും കോ​ട്ട​യ്ക്കു​ള്ളി​ല്‍ കാ​ണാ​നാ​വും. ല​ക്ഷ്മി​നാ​ഥ് ക്ഷേ​ത്രം ഇ​വി​ട​ത്തെ ഒ​രു പ്ര​ധാ​ന നി​ര്‍​മി​തി​യാ​ണ്. വേ​റെ​യും ക്ഷേ​ത്ര​ങ്ങ​ള്‍ ഇ​വി​ടെ കാ​ണാം.

ഗു​ട്ട് നാ​ലി

ഗു​ട്ട്നാ​ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​മാ​ണ് മ​റ്റൊ​രാ​ക​ര്‍​ഷ​ണം. എ​ത്ര വ​ലി​യ മ​ഴ പെ​യ്താ​ലും ക്ഷ​ണ നേ​ര​ത്തി​നു​ള്ളി​ല്‍ വെ​ള്ളം മ​ല​ഞ്ചെ​രു​വി​ലൂ​ടെ കോ​ട്ട​യ്ക്കു വെ​ളി​യി​ല്‍ പോ​കു​ന്ന ഈ ​സം​വി​ധാ​നം ഒ​രു എ​ൻ​ജി​നി​യ​റിം​ഗ് അ​ദ്ഭു​തം ത​ന്നെ​യാ​ണ്.​വ്യാ​പാ​രി​ക​ള്‍​ക്കു താ​മ​സി​ക്കാ​നാ​യി പ​ണി​ത ധാ​രാ​ളം ഹ​വേ​ലി​ക​ളു​ണ്ട്. ഇ​വ​യു​ടെ ബാ​ൽ​ക്ക​ണി​ക​ൾ മ​നോ​ഹ​ര​ങ്ങ​ളാ​ണ്. ഏ​ക​ദേ​ശം 5,000 ആ​ളു​ക​ള്‍ ഇ​ന്നും ഇ​വി​ടെ വ​സി​ക്കു​ന്നു​ണ്ട്. ച​ന്ത​ക​ളും ക​ട​ക​ളും സ​ജീ​വ​മാ​ണ്.

ദ​സ​റ​യാ​ണ് കോ​ട്ട​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷം. ഇ​വി​ടെ​യു​ള്ള ഹ​വേ​ലി​ക​ളി​ലും കൊ​ട്ടാ​ര​ങ്ങ​ളി​ലും പ​ല​തും മ്യൂ​സി​യ​ങ്ങ​ളാ​ണ്. വി​ഖ്യാ​ത സം​വി​ധാ​യ​ക​ന്‍ സ​ത്യ​ജി​ത് റാ​യി​യു​ടെ സോ​നാ​ര്‍ കെ​ല്ല എ​ന്ന നോ​വ​ല്‍ ജ​യ്‌​സാ​ല്‍​മീ​ര്‍ കോ​ട്ട​യെ അ​ടി​സ്ഥാ​ന​മാ​ക്കി ര​ചി​ച്ച​താ​ണ്. 2013ല്‍ ​യു​ന​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ട്ട​യി​ലേ​ക്ക് ഇ​ന്നു ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു ധാ​രാ​ളം സ​ന്ദ​ര്‍​ശ​ക​ർ എ​ത്താ​റു​ണ്ട്.

അ​ജി​ത് ജി. ​നാ​യ​ർ