വ്യാ​ജ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന അ​പേ​ക്ഷ​ക​ർ; കാ​ലി​ഫോ​ർ​ണി​യ ഒ​ന്നാ​മ​ത്
Saturday, April 12, 2025 3:46 PM IST
ഏ​ബ്ര​ഹാം തോ​മ​സ്
വാ​ഷിം​ഗ്ട​ൺ ഡിസി: ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ഗ​വ​ൺ​മെ​ന്‍റ് എ​ഫി​ഷ്യ​ൻ​സി​യു‌​ടെ(​ഡി​ഒ​ജി​ഇ) ക​ണ​ക്ക് പ്ര​കാ​രം ഏ​റ്റ​വും കൂ​ടു​ത​ൽ വ്യാ​ജ തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ​റ്റു​ന്ന​വ​രു​ള്ള മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

കാ​ലി​ഫോ​ർ​ണി​യ​യാ​ണ് ഒ​ന്നാ​മ​ത്. ന്യൂ​യോ​ർ​ക്ക്, മ​സാ​ച്ചു​സെ​റ്റ്സ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ ‌യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്താ​ണ്.

ഈ ​മൂ​ന്നു സം​സ​ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യാ​ജ അ​പേ​ക്ഷ​ക​ൾ​ക്ക് 2000 മു​ത​ൽ ഏ​താ​ണ്ട് 305 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.