ബൊ​ളീ​വി​യ​യി​ൽ ബ​സ​പ​ക​ട​ത്തി​ൽ 30 മ​ര​ണം
Wednesday, February 19, 2025 10:14 AM IST
സാ​വോ പോ​ളോ: ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ബൊ​ളീ​വി​യ​യി​ൽ ബ​സ​പ​ക​ട​ത്തി​ൽ 30 പേ​ർ മ​രി​ച്ചു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​യാ​യ യൊ​ക്ക​ല്ല​യി​ലെ പ​ർ​വ​ത​മേ​ഖ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

800 മീ​റ്റ​ർ താ​ഴ്ച​യി​ലേ​ക്കു ബ​സ് പ​തി​ക്കു​ക​യാ​യി​രു​ന്നു. 14 പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​മി​ത​വേ​ഗ​മാ​യി​രു​ന്നു അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണു നി​ഗ​മ​നം. ബൊ​ളീ​വി​യ​യി​ൽ റോ​ഡ​പ​ക​ട​ങ്ങ​ൾ നി​ത്യ സം​ഭ​വ​മാ​ണ്.

ക​ഴി​ഞ്ഞ​മാ​സം പൊ​ടോ​സി ന​ഗ​ര​ത്തി​നു സ​മീ​പ​മു​ണ്ടാ​യ ബ​സ​പ​ക​ട​ത്തി​ൽ 19 പേ​ർ മ​രി​ച്ചി​രു​ന്നു.