ഫ്ലോ​റി​ഡ​യി​ൽ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് ട്രം​പ്
Tuesday, June 18, 2024 4:13 PM IST
പി.പി. ചെ​റി​യാ​ൻ
ഫ്ലോ​റി​ഡ: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് ഫ്ലോ​റി​ഡ​യി​ൽ 78-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ട്രം​പി​ന്‍റെ മാ​ർ എ ​ലാ​ഗോ വ​സ​തി​യു​ടെ സ​മീ​പ​ത്തു​ള്ള വെ​സ്റ്റ് പാം ​ബീ​ച്ചി​ലെ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​യി​രു​ന്നു ആ​ഘോ​ഷം.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ണി​ക​ൾ ചു​വ​പ്പും നീ​ല​യും ബ​ലൂ​ണു​ക​ൾ പ​റ​ത്തി. വ​ലി​യ കേ​ക്കും പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​യി ഒ​രു​ക്കി​യി​രു​ന്നു. "മേ​ക്ക് അ​മേ​രി​ക്ക ഗ്രേ​റ്റ് എ​ഗെ​യ്ൻ' എ​ന്ന എ​ഴു​തി​യാ​ണ് പി​റ​ന്നാ​ൾ കേ​ക്ക് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

ഇ​തു​വ​രെ ന​ട​ത്തി​യ​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ജ​ന്മ​ദി​ന പാ​ർ​ട്ടി​യാ​ണി​തെ​ന്ന് ട്രം​പ് ആ​ഘോ​ഷ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞു. 81 വ​യ​സു​ള്ള നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ര​ണ്ടാം ത​വ​ണ ഭ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ധം ദു​ർ​ബ​ല​നാ​ണെ​ന്ന് ട്രം​പ് പ​രി​ഹ​സി​ച്ചു.

ക​ഴി​വി​ല്ലാ​ത്ത ആ​ളു​ക​ൾ ന​മ്മു​ടെ രാ​ജ്യം ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.