ഇ​ന്ത്യ​ൻ എം​ബ​സി യോ​ഗാ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Friday, June 21, 2024 5:00 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: രാ​ജ്യാ​ന്ത​ര യോ​ഗ​ദി​ന​ത്തോ‌​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി യോ​ഗാ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. യു​എ​സി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഡ​പ്യൂ​ട്ടി അം​ബാ​സ​ഡ​ർ ശ്രീ​പ്രി​യ രം​ഗ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 16ന് ​ന​ട​ന്ന പ​രി​പാ​ട​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

യോ​ഗ​യു​ടെ ശ​ക്തി തി​രി​ച്ച​റി​യു​ന്ന​തി​നു ഇ​ന്ത്യ വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഏ​ക​ദേ​ശം ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷം ന​ട​ത്തു​മെ​ന്ന് ഡ​പ്യൂ​ട്ടി അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.



2014ൽ ​ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ അം​ഗീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 2015 മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ജൂ​ൺ 21ന് ​ലോ​ക​മെ​മ്പാ​ടും അ​ന്താ​രാ​ഷ്‌​ട്ര യോ​ഗദി​നം ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്.