ശ്രീ​നി വെ​ങ്കി​ടേ​ശ​ൻ പേ​പാ​ൽ ചീ​ഫ് ടെ​ക്‌​നോ​ള​ജി ഓ​ഫീ​സ​ർ
Monday, June 24, 2024 10:51 AM IST
പി.​പി. ചെ​റി​യാ​ൻ
കാ​ലി​ഫോ​ർ​ണി​യ: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ശ്രീ​നി വെ​ങ്കി​ടേ​ശ​നെ ചീ​ഫ് ടെ​ക്‌​നോ​ള​ജി ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച​താ​യി പേ​പാ​ൽ പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം 24 മു​ത​ൽ വെ​ങ്കി​ടേ​ശ​ൻ ചു​മ​ത​ല​യേ​ൽ​ക്കും.

പേ​പാ​ലി​ന്‍റെ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും വെ​ങ്കി​ടേ​ശ​ൻ നേ​തൃ​ത്വം ന​ൽ​കും. വെ​ങ്കി​ടേ​ശ​ൻ വാ​ൾ​മാ​ർ​ട്ടി​ൽ നി​ന്നാ​ണ് പേ​പാ​ലി​ൽ ചേ​രു​ന്ന​ത്.

നേ​ര​ത്തെ വെ​ങ്കി​ടേ​ശ​ൻ യാ​ഹൂ​വി​ന്‍റെ ഡി​സ്പ്ലേ, വി​ഡി​യോ ആ​ഡ് ടെ​ക്നോ​ള​ജി പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്നു. ഭാ​ര​തി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഇ​ദ്ദേ​ഹം ഇ​ല​ക്ട്രി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗി​ൽ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.