സ​തീ​ശ​ൻ നാ​യ​ർ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്
Friday, June 21, 2024 4:12 PM IST
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്, യു​എ​സ്എ കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്‍റാ​യി സ​തീ​ശ​ൻ നാ​യ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ക്കാ​ല​മാ​യി ഐ​ഒ​സി​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

ഐ​ഒ​സി​യു​ടെ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഐ​ഒ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

എ​ൻ​എ​ഫ്ഐ​എ, കെ​എ​ച്ച്എ​ൻ​എ, ഫൊ​ക്കാ​ന തു​ട​ങ്ങി​യ ദേ​ശീ​യ സം​ഘ​ട​ന​ക​ളി​ലും എ​ഫ്ഐ​എ, മി​ഡ്‌​വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, നാ​യ​ർ അ​സോ​സി​യേ​ഷ​ൻ, ഓം​കാ​രം, ക​രു​ണ ഫൗ​ണ്ടേ​ഷ​ൻ തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ഐ​ഒ​സി കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും കൂ​ടാ​തെ ഇ​പ്പോ​ഴു​ള്ള 12 ചാ​പ്റ്റ​റു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​മെ​ന്നും കൂ​ടു​ത​ൽ ചാ​പ്റ്റ​റു​ക​ൾ തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സാം ​പി​ട്രോ​ഡ, എ. ​കെ. ആ​ന്‍റ​ണി, ര​മേ​ഷ് ചെ​ന്നി​ത്ത​ല, ജോ​ർ​ജ് എ​ബ്ര​ഹാം, മോ​ഹി​ന്ദ​ർ സിം​ഗ്, ഹ​ർ​ബ​ജ​ൻ സിം​ഗ്, തോ​മ​സ് മാ​ത്യു, ലീ​ലാ മാ​രേ​ട്ട്, സ​ന്തോ​ഷ് നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ളേ​കി.