പൗ​ലോ​സ് കു​യി​ലാ​ന്‍റെ ഷോ​ർ​ട്ട് ഫി​ലിം റി​ലീ​സി​നൊരുങ്ങുന്നു
Wednesday, June 12, 2024 6:06 AM IST
ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ല്‍ ജീ​വി​ക്കു​ന്ന ഒ​രു മ​ല​യാ​ളി​യു​ടെ ഉ​ള്ളി​ല്‍ നി​റ​ഞ്ഞ, കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ളോ​ടു​ള്ള നി​റ​ഞ്ഞ സ്നേ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ’ത​ന്ത ’എ​ന്ന ഷോ​ര്‍​ട്ട് ഫി​ലിം. ഹെ​ല്‍​ത്ത് ആ​ന്‍​ഡ് ആ​ര്‍​ട്സ് യുഎ​സ്​എ​യു​ടെ ബാ​ന​റി​ല്‍ നി​ര്‍​മാ​ണ​വും സം​വി​ധാ​ന​വും പ്ര​ധാ​ന വേ​ഷ​വും പൗ​ലോ​സ് കു​യി​ലാ​ടാ​ന്‍ കൈ​കാ​ര്യം ചെ​യ്യു​ന്നു.

വ​ര്‍​ഗീ​സ് തി​ര​ക്ക​ഥ ര​ചി​ച്ച ഈ ​ചെ​റു സി​നി​മ​യി​ല്‍ സി​നി​മ, ടെ​ലി​വി​ഷ​ന്‍ താ​രം അ​ഞ്ജ​ന അ​പ്പു​ക്കു​ട്ട​ന്‍, പാ​ര്‍​വ​തി, അ​വി​നാ​ശ്, ജോ​ഹാ​ന്‍ ജോ​സ് തോ​മ​സ്, ജോ​ണ്‍​സ​ണ്‍ ക​ന​ക​മ​ല, പ്ര​വീ​ണ്‍​തു​ട​ങ്ങി ഒ​ട്ട​ന​വ​ധി താ​ര​ങ്ങ​ള്‍ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു.

ഉ​ട​ന്‍ ത​ന്നെ യു ​ട്യൂ​ബി​ലൂ​ടെ ’ത​ന്ത’ റി​ലീ​സ് ചെ​യ്യും. പ്ര​മു​ഖ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ജോ​സ് തോ​മ​സ് 2025ല്‍ ​അ​മേ​രി​ക്ക​യി​ല്‍ ചി​ത്രീ​ക​രി​ക്കാ​നി​രി​ക്കു​ന്ന പാ​ന്‍ ഇ​ന്ത്യ​ന്‍ ചി​ത്ര​ത്തി​ന്റെ പ​ണി​പ്പു​ര​യി​ലും കു​യി​ലാ​ട​ന്‍ ത​ന്നെ​യാ​ണ് മു​ഖ്യ​ശി​ൽപി.