ഇ​ന്‍റർ​നാ​ഷ​ണ​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് ജൂ​ലൈ 29 മു​ത​ല്‍ ല​ണ്ട​നിൽ
Friday, July 5, 2024 7:26 AM IST
വിജയൻ ടി.പി.
ല​ണ്ട​ൻ: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബി​സി​ന​സ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വി​ന് ല​ണ്ട​ന്‍ ഒ​രു​ങ്ങു​ന്നു. ജൂ​ലൈ 29 മു​ത​ല്‍ ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ ല​ണ്ട​നി​ലെ ഡോ​ക്ക്‌​ലാ​ന്‍​സി​ലു​ള്ള ഹി​ല്‍​റ്റ​ണ്‍ ഡ​ബി​ള്‍ ട്രീ​യി​ലാ​ണ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ണ്‍​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍​വ​സ്റ്റേ​ഴ്സ് മീ​റ്റ്, മി​ക​ച്ച സം​രം​ഭ​ക​ര്‍​ക്കു​ള്ള പു​ര​സ്കാ​ര​വി​ത​ര​ണം, വി​വി​ധ ച​ര്‍​ച്ച​ക​ള്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ബി​സി​ന​സി​ലെ പു​ത്ത​ന്‍ സാ​ധ്യ​ത​ക​ള്‍ വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യും. അ​തോ​ടൊ​പ്പം ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ വ്യ​ക്തി​ത്വ​ങ്ങ​ളോ​ട് സം​വ​ദി​ക്കാ​നും അ​വ​രോ​ട് കൈ​കോ​ര്‍​ത്ത് പ്ര​വ​ര്‍​ത്തി​ക്കാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ളും ഒ​രു​ങ്ങും.

ഒ​പ്പം സം​രം​ഭ​ക​ന്റെ ബി​സി​ന​സ് ചി​ന്ത​ക​ളു​മാ​യി സ​മാ​ന​സ്വ​ഭാ​വ​മു​ള്ള വ്യ​ക്തി​ത്വ​ങ്ങ​ളെ ക​ണ്ടെ​ത്താ​നും സാ​ധ്യ​ത​ക​ളൊ​രു​ങ്ങും. ബി​സി​ന​സി​ല്‍ നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്താ​നും അ​നു​യോ​ജ്യ​മാ​യ ബി​സി​ന​സു​ക​ളി​ല്‍ നി​ക്ഷേ​പം ന​ട​ത്താ​നും വ​ഴി തെ​ളി​യും. നി​ക്ഷേ​പ​ത്തി​ന്‍റെ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് വി​ദ​ഗ്ധ​രോ​ട് സം​വ​ദി​ക്കു​ക​യും ചെ​യ്യാം.

ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന പു​ര​സ്കാ​ര​വി​ത​ര​ണ ച​ട​ങ്ങാ​ണ് മ​റ്റൊ​രു ആ​ക​ര്‍​ഷ​ണീ​യ​ത. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ബി​സി​ന​സ് പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.

അ​ന​ന്ത​സാ​ധ്യ​ത​ക​ള്‍ തു​റ​ക്കു​ന്ന ഈ ​ബി​സി​ന​സ് കോ​ണ്‍​ക്ലേ​വി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​യ്ക്ക​ല്‍, ഗ്ലോ​ബ​ല്‍ ബി​സി​ന​സ് ഫോ​റം ചെ​യ​ര്‍​മാ​ന്‍ ജെ​യിം​സ് കൂ​ട​ല്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി കു​രു​വി​ള, ര​ക്ഷാ​ധി​കാ​രി​യും യൂ​റോ​പ്പ് റീ​ജി​യ​ൻ ചെ​യ​ർ​മാ​നു​മാ​യ ന​ജീ​ബ് അ​ര്‍​ക്കേ​ഡി​യ, ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ദി​നേ​ശ് നാ​യ​ര്‍, ഗ്ലോ​ബ​ല്‍ ട്ര​ഷ​റ​ര്‍ ഷാ​ജി മാ​ത്യു, ഗ്ലോ​ബ​ല്‍ വി​പി ജോ​ഷി പ​ന്ന​ര​ക്കു​ന്നേ​ല്‍, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍ ത​ങ്കം അ​ര​വി​ന്ദ്,

റി​സ​പ്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍ ആ​ന്‍​സി ജോ​യ്, പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ചെ​യ​ര്‍ സ​ണ്ണി വെ​ളി​യ​ത്ത്, യൂ​റോ​പ്പ് റീ​ജ​ൺ പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ ജോ​സ്, യൂ​റോ​പ്പ് റീ​ജ​ൺ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നി​ല്‍ ജോ​സ​ഫ്, യൂ​റോ​പ്പ് റീ​ജ​ൺ ട്ര​ഷ​റ​ര്‍ അ​നി​റ്റ് എം. ​ചാ​ക്കോ, ഫു​ഡ് ആ​ന്‍​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ചെ​യ​ര്‍ ജോ​യ് ശി​വാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് കോ​ൺ​ക്ലേ​വി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.