സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ലെ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച
Saturday, July 6, 2024 5:24 PM IST
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: കൂ​ട്ടാ​യ്മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പു​ണ്യ​ദി​ന​ങ്ങ​ൾ സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍​ഡി​ല്‍ വീ​ണ്ടു​മെ​ത്തി. സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ലെ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ 9.30ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 10ന് ​ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന (റ​വ.​ഫാ. ജോ​ജോ പ്ലാ​പ്പ​ള്ളി), തി​രു​നാ​ൾ സ​ന്ദേ​ശം (റ​വ.​ഫാ. ജോ​സ​ഫ് മൂ​ലേ​ച്ചേ​രി) ല​ദീ​ഞ്ഞ് തു​ട​ങ്ങി​യ​വ ന​ട​ക്കും.

തു​ട​ർ​ന്ന് കൊ​ടി തോ​ര​ണ​ങ്ങ​ളാ​ലും ദീ​പ​ങ്ങ​ളാ​ലും അ​ല​ങ്കൃ​ത​മാ​യ ദൈ​വാ​ല​യ മു​റ്റ​ത്തെ കൊ​ടി മ​ര​ച്ചു​വ​ട്ടി​ൽ നി​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.



മ​ര​ക്കു​രി​ശ്, പൊ​ന്‍ കു​രി​ശ്, വെ​ള്ളി​ക്കു​രി​ശ്, വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ വി​വി​ധ​യി​നം മു​ത്തു​ക്കു​ട​ക​ളും, ചെ​ണ്ട​മേ​ള​ക്കാ​ര്‍, ബാ​ൻ​ഡ് സെ​റ്റു​ക​ള്‍, കൊ​ടി​തോ​ര​ണ​ങ്ങ​ള്‍​ക്കൊ​പ്പം തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ വ​ഹി​ച്ചു​കൊ​ണ്ട് തെ​രു​വീ​ഥി​ക​ളി​ലൂ​ടെ തി​രു​നാൾ പ്ര​ദ​ക്ഷി​ണം കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ക്കാ​ദ​മി​യി​ലേ​ക്ക് ന​ട​ക്കും.

തു​ട​ർ​ന്ന് സ​മാ​പ​ന പ്രാ​ഥ​ന​യു​ടെ ആ​ശി​ര്‍​വാ​ദം, ക​ഴു​ന്ന് നേ​ർ​ച്ച, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും തു​ട​ർ​ന്ന് ശ്രു​തി​മ​ധു​ര​മാ​യ സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റും.



നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ​യും മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ​യും​തി​രു​നാ​ൾ തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ന്‍ എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും ഏ​റ്റ​വും സ്‌​നേ​ഹ​ത്തോ​ടെ ക്ഷ​ണി​ക്കു​ന്ന​താ​യി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സോ​ണി ജോ​ൺ അ​റി​യി​ച്ചു.