പാ​ർ​ല​മെ​ന്‍റി​ൽ 28 ഇ​ന്ത്യ​ൻ വം​ശ​ജ​ർ
Saturday, July 6, 2024 9:49 AM IST
ല​ണ്ട​ൻ: ഇ​ത്ത​വ​ണ യു​കെ പാ​ർ​ല​മെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് 28 ഇ​ന്ത്യ​ൻ വം​ശ​ജ​ർ. സ്ഥാ​ന​മൊ​ഴി​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക് ആ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​രി​ൽ ഏ​റ്റ​വും പ്ര​മു​ഖ​ൻ. റി​ച്ച്മോ​ണ്ട് ആ​ൻ​ഡ് നോ​ർ​ത്ത​ല്ലെ​ർ​ട്ട​ൺ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് സു​നാ​ക് വി​ജ​യി​ച്ച​ത്.

സു​വെ​ല്ല ബ്രേ​വ​ർ​മാ​ൻ, പ്രീ​തി പ​ട്ടേ​ൽ, ക്ലെ​യ​ർ കു​ടി​ഞ്ഞോ, ഗ​ഗ​ൻ മൊ​ഹീ​ന്ദ്ര, ശി​വാ​നി രാ​ജ എ​ന്നി​വ​രാ​ണ് ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ച പ്ര​മു​ഖ ഇ​ന്ത്യ​ൻ വം​ശ​ജ​ർ. ലേ​ബ​ർ പാ​ർ​ട്ടി ടി​ക്ക​റ്റി​ലാ​ണ് കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ർ വി​ജ​യി​ച്ച​ത്-19 പേ​ർ.

സീ​മ മ​ൽ​ഹോ​ത്ര, വ​ലേ​രി വാ​സ്, ലി​സ ന​ന്ദി, പ്രീ​തം കൗ​ർ ഗി​ൽ, ത​ൻ​മ​ൻ​ജീ​ത് സിം​ഗ് ധേ​സി, ന​വേ​ന്ദു മി​ശ്ര, നാ​ദി​യ വി​ട്ടോ​മെ എ​ന്നി​വ​ർ സീ​റ്റ് നി​ല​നി​ർ​ത്തി.

മ​ല​യാ​ളി​യാ​യ സോ​ജ​ൻ ജോ​സ​ഫ്, ജാ​സ് അ​ത്‌​വാ​ൽ, ബാ​ഗ്ഗി ശ​ങ്ക​ർ, സ​ത്‌​വീ​ർ കൗ​ർ, ഹ​ർ​പ്രീ​ത് ഉ​പ്പ​ൽ, വാ​രീ​ന്ദ​ർ ജ​സ്, ഗു​രീ​ന്ദ​ർ ജോ​സ​ൻ, ക​നി​ഷ്ക നാ​രാ​യ​ൺ, സോ​ണി​യ കു​മാ​ർ, സു​രീ​ന ബ്രാ​ക്ക​ൺ​ബ്രി​ഡ്ജ്, കി​രി​ത് എ​ന്‍റ്‌​വി​സി​ൽ, ജീ​വ​ൻ സാ​ന്ദ​ർ എ​ന്നി​വ​രാ​ണ് ലേ​ബ​ർ പാ​ർ​ട്ടി ടി​ക്ക​റ്റി​ൽ ക​ന്നി​വി​ജ​യം നേ​ടി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ർ.

ലി​ബ​റ​ല്‍ ഡെ​മോ​ക്രാ​റ്റ് പാ​ർ​ട്ടി പ്ര​തി​നി​ധി​യാ​യി മു​നീ​റ വി​ൽ​സ​ൺ വി​ജ​യി​ച്ചു.