ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ ഭാരതീയ ക​ലാ​രൂ​പ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും
Wednesday, July 3, 2024 3:23 PM IST
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ജൂ​ലൈ 13ന് ​ല​ണ്ട​നി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ ഭാ​ര​ത ക​ലാ സാം​സ്കാ​രി​ക നൃ​ത്ത രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണം ന​ട​ത്തും.

ക​ഥ​ക​ളി, തെ​യ്യം, ക​ള​രി​പ്പ​യ​റ്റ്, ഓ​ട്ട​ൻ​തു​ള്ള​ൽ, ഭാ​ര​ത​നാ​ട്ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ഡി, ക​ഥ​ക്, ഒ​ഡി​സി, തി​രു​വാ​തി​ര, ഫോ​ക് ഡാ​ൻ​സ്, ചാ​ക്യാ​ർ കൂ​ത്ത്, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി, മാ​പ്പി​ള​പ്പാ​ട്ട്, മ​യി​ലാ​ട്ടം, മ​ണി​പ്പൂ​രി,പ​ഞ്ചാ​ബി, കൂ​ടി​യാ​ട്ടം, കേ​ര​ള ന​ട​നം തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും.

"ഡി​സ്‌​ക​വ​ർ ഇ​ന്ത്യ' എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ പെ​ർ​ഫോം ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള ഏ​തെ​ങ്കി​ലും ഇ​ന്ത്യ​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തി​ൽ പാ​ട​വ​വും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു പ​രി​ച​യ​വു​മു​ള്ള​വ​ർ ദ​യ​വാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ അ​റി​യി​ച്ചു.

13ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് മു​ത​ൽ ല​ണ്ട​നി​ലെ ഹോ​ൺ ച​ർ​ച്ചി​ലു​ള്ള ക്യാ​മ്പ​ൺ അ​ക്കാ​ദ​മി ഹാ​ളി​ലാ​ണ്ദി ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യും ഇ​ന്ത്യ​ൻ ബ്യൂ​ട്ടി പേ​ജ​ന്‍റും അ​ര​ങ്ങേ​റു​ന്ന​ത്. ഈ​സ്റ്റ് ല​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യാ​ണ് പ്രോ​ഗ്രാം അ​ര​ങ്ങേ​റു​ന്ന​ത്.

ടി​ക്ക​റ്റി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഫോ​ൺ: 07841613973, email: [email protected].