കൊ​ളോ​ണി​ല്‍ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Monday, July 1, 2024 3:54 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
കൊ​ളോ​ണ്‍: കൊ​ളോ​ണി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ളി​നും മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നും ക​ഴി​ഞ്ഞദി​വ​സം തു​ട​ക്ക​മാ​യി. ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഫാ. ​ജോ​ര്‍​ജ് വെ​മ്പാ​ടും​ത​റ സി​എം​ഐ മു​ഖ്യകാ​ർ​മി​ക​നാ​യി.

ക​മ്യൂ​ണി​റ്റി വി​കാ​രി ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സിഎംഐ, ഫാ.​ ബി​നോ​യ് മു​ള​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മിക​രാ​യി.



ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യെ തു​ട​ര്‍​ന്നു ന​ട​പ്പു​വ​ര്‍​ഷ​ത്തെ പ്ര​സി​ദേ​ന്തി സാ​ബു, ധ​ന്യ കോ​യി​ക്കേ​രി​ല്‍ എ​ന്നി​വ​ര്‍ കൊ​ടി​യും വ​ഹി​ച്ച് മു​ത്തു​ക്കു​ട​യേ​ന്തി​യ മു​ന്‍ പ്ര​സു​ദേ​ന്തി​മാ​രു​ടെ അ​ക​മ്പ​ടി​യി​ല്‍ പ​ള്ളി​യി​ല്‍ നി​ന്നും പ്ര​ദ​ക്ഷി​ണ​മാ​യി എ​ത്തി​യാ​ണ് ഫാ. ​ഇ​ഗ്നേ​ഷ്യ​സ് കൊ​ടി​യേ​റ്റി​യ​ത്.

യൂ​ത്ത് കൊ​യ​റി​ന്‍റെ ഗാ​നാ​ലാ​പ​നം ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി. കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ ലീ​ബ് ഫ്രൗ​വ​ന്‍ ദേ​വാ​ല​യ​ത്തി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​ന്നാ​ണ് തി​രു​നാ​ളി​ന്‍റെ മു​ഖ്യ​പ​രി​പാ​ടി​ക​ള്‍.



യൂ​റോ​പ്പി​ന്‍റെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റും ബി​ഷ​പു​മാ​യ മാ​ര്‍ സ്റ്റീ​ഫ​ന്‍ ചി​റ​പ്പ​ണ​ത്തി​ന്‍റെ മു​ഖ്യ​കാ​ര്‍​മിക​ത്വ​ത്തി​ല്‍ രാ​വി​ലെ പ​ത്തിന് ആ​ഘോ​ഷ​മാ​യി ന​ട​ക്കു​ന്ന സ​മൂ​ഹ​ബ​ലി​യി​ല്‍ നി​ര​വ​ധി വൈ​ദി​ക​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​വും.

പ്ര​സി​ദേ​ന്തി വാ​ഴ്ച, ന​ഗ​രം ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച​വി​ള​മ്പ്, ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ കൂ​ടാ​തെ ഉ​ച്ച​ക​ഴി​ഞ്ഞ് വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കൊ​പ്പം സ​മാ​പ​ന സ​മ്മേ​ള​ന​വും ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പും ന​ട​ക്കും. തി​രു​നാ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ടി വി​വി​ധ ക​മ്മി​റ്റി​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.



ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യി​ലെ​യും എ​സ​ന്‍, ആ​ഹ​ന്‍ എ​ന്നീ രൂ​പ​ത​ക​ളി​ലെ​യും ഇ​ന്ത്യ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് കൊ​ളോ​ണി​ലെ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി. കൊ​ളോ​ണ്‍ ക​ര്‍​ദിനാ​ള്‍ റൈ​ന​ര്‍ മ​രി​യ വോ​ള്‍​ക്കി​യു​ടെ കീ​ഴി​ലു​ള്ള ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം 1970 ലാ​ണ് ആ​രം​ഭി​ച്ച​ത്.

ക​മ്യൂ​ണി​റ്റി​യി​ല്‍ ഏ​താ​ണ്ട് ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ അം​ഗ​ങ്ങ​ളാ​യു​ണ്ട്. ക​ഴി​ഞ്ഞ 24 വ​ര്‍​ഷ​മാ​യി ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സിഎംഐ. ക​മ്യൂ​ണി​റ്റി വി​കാ​രി​യാ​യി സേ​വ​നം ചെ​യ്യു​ന്നു.