യുകെയിൽ കാണാതായ മലയാളി ഡോക്‌ടർ മരിച്ചനിലയിൽ
Thursday, July 4, 2024 3:36 PM IST
ഇപ്സ്വിച്ച്: യുകെയിൽ കാണാതായ മലയാളി ഡോക്‌ടറെ മരിച്ചനിലയിൽ കണ്ടെത്തി. ഇപ്സ്വിച്ചിൽ താമസിക്കുന്ന ഡോ. രാമസ്വാമി ജയറാം(56) ആണ് മരിച്ചത്.

മരണത്തിൽ ദൂരുഹതയില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഞാ​യ​റാ​ഴ്ചയാണ് രാ​മ​സ്വാ​മി​യെ കാ​ണാ​താ​‌യത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

നേരത്തെ, രാ​മ​സ്വാ​മി​യു​ടെ കാ​ർ ഇ​പ്സ്വി​ച്ചി​ലെ റാ​വ​ൻ​സ്‌​വു​ഡ് പ്ര​ദേ​ശ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തെ അന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രുന്നില്ല.