ശാ​സ്താം​കോ​ട്ട: ത​ടാ​ക​ത്തി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു
Sunday, June 23, 2024 5:46 AM IST
ശാ​സ്താം​കോ​ട്ട: ത​ടാ​ക​ത്തി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ത​ടാ​ക​ത്തി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് തു​ട​ങ്ങി​യ​ത്. അ​മ്പ​ല​ക്ക​ട​വി​ലെ ക​ൽ​പ്പ​ട​വ് വ​രെ ജ​ലം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ത​ടാ​ക​ത്തി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞ് അ​മ്പ​ല​ക​ട​വി​ലെ ക​ൽ​പ്പ​ട​വി​ൽ നി​ന്ന് ഏ​റെ താ​ഴെ വ​രെ എ​ത്തി​യി​രു​ന്നു.

ക​ടു​ത്ത വേ​ന​ലാ​ണ് ജ​ലം കു​റ​യാ​ൻ കാ​ര​ണ​മാ​യ​ത്.​ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 150.5 സെ​ന്‍റീ​മീ​റ്റ​ർ ആ​യി​രു​ന്നു ജ​ല​നി​ര​പ്പ് എ​ങ്കി​ൽ ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ കേ​വ​ലം 37 സെ​ന്‍റീമീ​റ്റ​ർ ആ​യികു​റ​ഞ്ഞി​രു​ന്നു.

കഴിഞ്ഞദിവസം ഇ​ത് 112 ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. 2018 ലെ ​പ്ര​ള​യ​ത്തി​ന് ശേ​ഷം അ​മ്പ​ല​ക​ട​വി​ലെ ക​ൽ​പ്പ​ട​വു​ക​ൾ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് നി​ന്നി​രു​ന്നു. അ​മ്പ​ല​ക​ട​വി​ൽ നി​ന്ന് ത​ടാ​ക​ത്തി​ന്‍റെ തീ​ര​ത്ത് കൂ​ടി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ഈ ​ഭാ​ഗ​ങ്ങ​ളി​ലും ജ​ലം സ​മൃ​ദ്ധ​മാ​യി​രു​ന്നു.​കാ​ൽ നൂ​റ്റാ​ണ്ടി​ന് ശേ​ഷ​മാ​യി​രു​ന്നു ഈ ​നി​ല​യി​ൽ ത​ടാ​ക​ത്തി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ അ​മ്പ​ല​ക​ട​വി​ലെ ക​ൽ​പ്പ​ട​വു​ക​ൾ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നെ​ങ്കി​ലും ത​ടാ​ക​ത്തി​ന്‍റെ തീ​ര​ത്ത് സ​ഞ്ച​രി​ക്കാ​വു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴും .വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ടാ​ക​ത്തി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴു​ക​യും ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ലം ക​ര​ഭൂ​മി​പോ​ലെ ആ​വു​ക​യും ത​ടാ​ക​ത്തി​ൽ നി​ന്നു​ള്ള വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പ​മ്പിം​ഗ് പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.

ത​ടാ​ക​ത്തി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ പ​ടി​ഞ്ഞാ​റേ ക​ല്ല​ട​യി​ൽ മ​ണ​ൽ ഖ​ന​നം മൂ​ലം ത​ടാ​ക​ത്തി​നേ​ക്കാ​ൾ താ​ഴ്ച ഇ​വി​ടെ ഉ​ണ്ടാ​വു​ക​യും ത​ടാ​ക​ത്തി​ലെ ജ​ലം ഇ​വി​ടേ​ക്ക് ഉ​ൾ​വ​ലി​ഞ്ഞ് ത​ടാ​ക​ത്തി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ക​യാ​ണെന്നാ​ണ് അ​നു​മാ​നി​ച്ചി​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ​ടി​ഞ്ഞാ​റേ ക​ല്ല​ട​യി​ൽ മ​ണ​ൽ ഖ​ന​നം ന​ട​ക്കു​ന്നി​ല്ല.

ഇ​ത് കാ​ര​ണ​വും പ്ര​ള​യ​വും മൂ​ല​മാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷം ത​ടാ​ക​ത്തി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷ​ത്തെ ക​ടു​ത്ത വേ​ന​ലി​നെ തു​ട​ർ​ന്ന് ത​ടാ​ക​ത്തി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശു​ദ്ധ​ജ​ല ത​ടാ​ക​മാ​യ ശാ​സ്താം​കോ​ട്ട ത​ടാ​ക​ത്തെ ആ​ശ്ര​യി​ച്ച് നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ത​ടാ​ക സം​ര​ഷ​ണ​ത്തി​ന് കാ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ല. ത​ടാ​ക സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും വി​വി​ധ ഏ​ജ​ൻ​സി​ക​ളും കോ​ടി ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​റു​ണ്ടെങ്കി​ലും എ​ല്ലാം ജ​ല​രേ​ഖ​ക​ളാ​യി മാ​റു​ക​യാ​ണ് പ​തി​വ്.