അനധികൃത ത​ടി​ കട​ത്തൽ വ്യാപകം; ന​ട​പ​ടി ക​ടു​പ്പി​ച്ച് വ​നം വ​കു​പ്പ്
Thursday, June 20, 2024 10:56 PM IST
അ​ഞ്ച​ല്‍ : അ​ന​ധി​കൃ​ത ത​ടി ക​ട​ത്ത​ലി​നെ​തി​രേ ന​ട​പ​ടി ക​ടു​പ്പി​ച്ച് വ​നം വ​കു​പ്പ്. ഒ​രാ​ഴ്ച​ക്കി​ടെ യാ​തൊ​രു​വി​ധ രേ​ഖ​ക​ളു​മി​ല്ലാ​തെ ക​ട​ത്തി​യ നാ​ല് ലോ​റി ത​ടി​ക​ളാ​ണ് വ​നം വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്.

അ​ഞ്ച​ല്‍ റേ​ഞ്ച് ഫോ​റ​സ്റ്റ​ര്‍ ഓ​ഫീ​സ​റു​ടെ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന കു​ള​ത്തു​പ്പു​ഴ റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചാ​ത്ത​ന്നൂ​രി​ല്‍ നി​ന്നും ടോ​റ​സ് ലോ​റി​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച തേ​ക്ക് ത​ടി​ക​ള്‍ പി​ടി​കൂ​ടി. ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ലോ​റി​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. പി​ടി​കൂ​ടി​യ ലോ​റി​യും ത​ടി​യും വ​നം വ​കു​പ്പ് അ​ഞ്ച​ല്‍ റേ​ഞ്ചി​ല്‍ എ​ത്തി​ച്ചു.
ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പും ഇ​ത്ത​ര​ത്തി​ലു​ള്ള മൂ​ന്നു​ലോ​റി​ക​ളും ത​ടി​യും വ​നം വ​കു​പ്പ് പി​ടി​കൂ​ടി​യി​രു​ന്നു. അ​ന​ധി​കൃ​ത​മാ​യി ത​ടി ക​ട​ത്ത​ല്‍ വ്യാ​പ​ക​മാ​യി എ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

ജി​ല്ല​യി​ല്‍ ഉ​ട​നീ​ളം അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​ര​വ​ധി യാ​ഡ്ക​ള്‍ ഉ​ണ്ടെ​ന്നും ഇ​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു വ​ന്‍​തോ​തി​ല്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഉ​ള്‍​പ്പെടെ ത​ടി ക​ട​ത്തു​ന്ന​താ​യു​മാ​ണ് വ​ന​പാ​ല​ക​രു​ടെ ക​ണ്ടെ​ത്ത​ല്‍. അ​തേ​സ​മ​യം അ​ന​ധി​കൃ​ത ത​ടി​ക​ട​ത്ത​ലി​ന് പി​ന്നി​ല്‍ നി​കു​തി​വെ​ട്ടി​പ്പാ​ണെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. മ​തി​യാ​യ രേ​ഖ​ക​ളോ​ടെ ത​ടി കൊ​ണ്ടു​പോ​യാ​ല്‍ ജി​ എ​സ് ടി ഇ​ന​ത്തി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന്‌ രൂ​പ ന​ല്‍​കേ​ണ്ടി​വ​രും.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ങ്ങ​ളി​ല്‍ നി​ന്നും മു​റി​യ്ക്കു​ന്ന ത​ടി​ക​ളാ​ണ് അ​ന​ധി​കൃ​ത യാ​ഡ്ക​ളി​ല്‍ എ​ത്തി​ക്കു​ക​യും പി​ന്നീ​ട് യാ​തൊ​രു​വി​ധ രേ​ഖ​ക​ളു​മി​ല്ലാ​തെ ക​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത്. ഇ​ത് അ​ന്യ​സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ത്തു​ന്ന​ത് വ്യാ​ജ​രേ​ഖ​ക​ള്‍ നി​ര്‍​മി​ച്ചാ​ണോ എ​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍. വരും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.