വൈ​ദി​ക​ർ​ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധം
Monday, June 17, 2024 12:58 AM IST
മ​ണ്ഡ​പം: ഒ​ഡീ​ഷ​യി​ലെ റൂ​ർ​ക്ക​ല​യി​ൽ വൈ​ദി​ക​ർ​ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ എ​കെ​സി​സി മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക യൂ​ണി​റ്റ് പ്ര​തി​ഷേ​ധി​ച്ചു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ വൈ​ദി​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

ദേ​ശ​വ്യാ​പ​ക​മാ​യി ക്രൈ​സ്ത​വ​ർ​ക്ക് നേ​രെ ന​ട​ക്കു​ന്ന ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ല്ലാ​ത്ത​പ​ക്ഷം കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് മാ​ത്യു എം.​സി.​മാ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് കീ​ഴാ​ര​ത്ത്, അ​ല​ക്സാ​ണ്ട​ർ മു​ര്യം​വേ​ലി​ൽ, ജോ​യി വ​ട്ട​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.