നെ​യ്യാ​റ്റി​ന്‍​ക​ര വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല സ്കൂ​ള്‍ ശാ​സ്ത്ര​മേ​ള​യ്ക്ക് ഇ​ന്ന് തു​ട​ക്കം
Tuesday, October 8, 2024 6:59 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ 75 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 2,405 വി​ദ്യാ​ര്‍​ഥി​ക​ള്‍ 193 ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​യ്ക്കു​ന്ന സ്കൂ​ള്‍ ശാ​സ്ത്ര, ഗ​ണി​ത, സാ​മൂ​ഹ്യ ശാ​സ്ത്ര, ഐ​ടി, പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യ്ക്ക് ഓ​ല​ത്താ​ന്നി വി​ക്ട​റി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ഇ​ന്നു തു​ട​ക്കം കു​റി​ക്കും.

പ്ര​വൃ​ത്തി പ​രി​ച​യ​ മേ​ള​യി​ലാ​ണ് ഇ​ന​ങ്ങ​ളും മ​ത്സ​രാ​ര്‍​ഥി​ക​ളും കൂ​ടു​ത​ല്‍. 118 ഇ​ന​ങ്ങ​ളി​ലാ​യി 950 വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്നു. സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യി​ലെ പ​ത്ത് ഇ​ന​ങ്ങ​ളി​ലാ​യി 315 പേ​രും ഗ​ണി​ത മേ​ള​യി​ലെ 37 ഇ​ന​ങ്ങ​ളി​ലാ​യി 505 പേ​രും ശാ​സ്ത്ര​മേ​ള​യി​ലെ 28 ഇ​ന​ങ്ങ​ളി​ലാ​യി 635 പേ​രും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലും മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ച്ച​യൂ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ മേ​ള​ ഉ​ദ്ഘാ​ട​നം ചെയ്യും. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ​മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വഹിക്കും. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​ര്‍, മേ​ള​യു​ടെ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.

ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യു​ടെ ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ളും സാ​മൂ​ഹ്യ​ശാ​സ്ത്ര, ഐ​ടി മേ​ള​യു​മാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന​ത്. നാ​ളെ പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യു​ടെ ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ളും ഐ​ടി മേ​ള, ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം ശാ​സ്ത്ര​നാ​ട​കം എ​ന്നി​വ​യും പ​ത്തി​നു ശാ​സ്ത്ര​മേ​ള​യു​ടെ ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ളും സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യും ന​ട​ക്കും.

ത്രി​ദി​ന മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ പ​ത്തി​നു വൈ​കു​ന്നേ​രം മൂ​ന്നി​നു ചേ​രു​ന്ന സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​സു​രേ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡിഇ​ഒ ബി. ​ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​നാ​കും.
എ​ഇഒ ഷി​ബു പ്രേം​ലാ​ല്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.