വെ​ള്ള​ക്കെ​ട്ടി​ൽ വ​ല​ഞ്ഞ് അ​ഞ്ചു​തെ​ങ്ങി​ൻമൂ​ട് നി​വാ​സി​ക​ൾ
Tuesday, October 8, 2024 6:59 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട അ​ഞ്ചു​തെ​ങ്ങി​ൻമൂ​ട്-​വെ​ള്ള​മാ​നൂ​ർ​ക്കോ​ണം റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്നു. റോ​ഡുവ​ക്കി​ലെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാണ​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മെ​ന്നു പ​രാ​തി. യാ​ത്രാ​ക്കാ​ർ​ക്കു ദു​രി​ത​മാ​യി​ട്ടും വെ​ള്ള​ക്കെ​ട്ടു മാ​റ്റാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. മ​ഴ​ക്കാ​ല​മാ​യാ​ൽ ഈ​ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്.​

നൂ​റോ​ളം കു​ടും​ബ​ങ്ങ​ളും എ​സ്‌ സി കോ​ള​നി​യി​ലെ ആ​ളു​ക​ളും അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു വ​രു​ന്ന​വ​രും തൂ​ങ്ങാം​പാ​റ പു​തി​യ ടൂ​റി​സം പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്കു പോ​കാ​നു​മൊ​ക്കെ ആ​ശ്ര​യ​മാ​യു​ള്ള റോ​ഡി​ൽ തൂ​വ​ലൂ​ർ​കോ​ണം ഭാ​ഗ​ത്താ​ണ് ദു​രി​തം. കാ​ൽ​ന​ട യാ​ത്ര​യും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​യും ഇ​വി​ടെ സാ​ഹ​സി​ക​മാ​ണ്.​ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ഈ​പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട്.

എ​ന്നി​ട്ടും പ​രി​ഹാ​രം കാ​ണാ​ൻ പ​ഞ്ചാ​യ​ത്തോ വാ​ർ​ഡ് മെ​മ്പ​റോ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് സ്വ​കാ​ര്യവ്യ​ക്തി പു​ര​യി​ടം കെ​ട്ടി​യ​ട​ച്ച് അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാണം ന​ട​ത്തി​യ​താ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യ​ത്. റോ​ഡി​ലെ വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി പു​ര​യി​ട​ത്തി​ൽ മ​ണ്ണ​ടി​ച്ചു അ​ശാ​സ്ത്രീ​യ നി​ർ​മാണം ന​ട​ത്തി​യ​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അതേസ​മ​യം വാ​ർ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്‌സി/​എ​സ്ടി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​പോ​ലും ഇ​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.