പ​രി​സ്ഥി​തി-ശാ​സ്ത്ര കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കും
Tuesday, October 8, 2024 6:59 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ശാ​സ്ത്ര​ത്തി​ന്‍റെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു.

കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ, കേ​ര​ള ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ണ്‍​ക്ലേ​വ് ഇ​ന്നു രാ​വി​ലെ 10.30നു വി​കാ​സ് ഭ​വ​നി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് പ​ദ്മ ഹാ​ളി​ൽ ന​ട​ക്കും. കെ​എ​സ്‌​സി​എ​സ്ടി​ഇ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ.​പി സു​ധീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ര​ള സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. വി.​കെ. രാ​മ​ച​ന്ദ്ര​ൻ കോ​ണ്‍​ക്ലേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌‌

കേ​ര​ള​ത്തി​ൽ ആ​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ ആ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലേ​ക്കു ന​യി​ച്ചേ​ക്കാ​വു​ന്ന ആ​ശ​യ​ങ്ങ​ൾ കൈ​മാ​റു​കയെ​ന്ന​താ​ണ് കോ​ണ്‍​ക്ലേ​വി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഡോ. ​കെ.​പി. സു​ധീ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​ണ്‍​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യി ശാ​സ്ത്ര രം​ഗ​ത്തെ പ്ര​മു​ഖ​ർ ന​യി​ക്കു​ന്ന ടെ​ക്നി​ക്ക​ൽ സെ​ഷ​നു​ക​ൾ ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നിനു മ​ന്ത്രി കെ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ, കെ​എ​സ്ഡി​എം​എ മെ​ന്പ​ർ സെ​ക്ര​ട്ട​റി ഡോ. ​ശേ​ഖ​ർ ലൂ​ക്കോ​സ് കു​ര്യാ​ക്കോ​സ്, കെ​എ​സ്‌​സി​എ​സ്ടി​ഇ മെ​ന്പ​ർ സെ​ക്ര​ട്ട​റി ഡോ. ​എ. സാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഡോ. ​പി. ഹ​രി​നാ​രാ​യ​ണ​ൻ, ഡോ. ​സി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.