സെന്‍റ് ഹെ​ല​ൻ​സ് ഹൈ​സ്‌​കൂ​ളി​ൽ മു​ത്ത​ശ്ശീ-മു​ത്ത​ശ്ശന്മാ​രെ ആ​ദ​രി​ച്ചു
Tuesday, October 8, 2024 6:59 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ലൂ​ർ​ദു​പു​രം സെ​ന്‍റ് ഹെ​ല​ൻ​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി "സ്നേ​ഹാ​ദ​ര​വ് -2024' സം​ഘ​ടി​പ്പി​ച്ചു. 75 വ​യ​സ് തി​ക​ഞ്ഞ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് സ്കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ആ​ലീ​സ് വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മു​ത്ത​ശ്ശീ-മു​ത്ത​ശ്ശ​ന്മാ​രെ​യും അ​ധ്യാ​പ​ക​രു​ടെ ര​ക്ഷി​താ​ക്ക​ളെ​യും ഈ ​പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മ​ത്തി​ല്‍ ആ​ദ​രി​ച്ചു. പി​ടിഎ പ്ര​സി​ഡ​ന്‍റ് ബേ​സി​ൽ ഷി​ബു അ​ധ്യ​ക്ഷ​നാ​യി. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി കൂ​ടി​യാ​യ കി​ള്ളി​പ്പാ​ലം ഇ​ട​വ​ക വി​കാ​രി ഫാ. ​ശാ​ന്ത​പ്പ​ന്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ എ​ല്‍​സ​മ്മ തോ​മ​സ്, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി ലൂ​സി, സ്റ്റാ​ഫ് പ്ര​തി​നി​ധി​ക​ളാ​യ ഹൈ​റ​ന്‍​സ ലാ​ന്‍​സ് ല​റ്റ്, വി.​ബി. അ​ഭി​രാ​മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.