റെ​ഡ്മി 14സി 5​ജി അ​വ​ത​രി​പ്പി​ച്ചു
റെ​ഡ്മി 14സി 5​ജി അ​വ​ത​രി​പ്പി​ച്ചു
Wednesday, January 8, 2025 11:48 PM IST
കൊ​​​​ച്ചി: മു​​​​ന്‍​നി​​​​ര സ്മാ​​​​ര്‍​ട്ട്ഫോ​​​​ണ്‍ ബ്രാ​​​​ന്‍​ഡാ​​​​യ ഷ​​​​വോ​​​​മി ഇ​​​​ന്ത്യ ബ​​​​ജ​​​​റ്റ് സ്മാ​​​​ര്‍​ട്ട്ഫോ​​​​ണ്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള റെ​​​​ഡ്മി​​​​യു​​​​ടെ പു​​​​തി​​​​യ മോ​​​​ഡ​​​​ല്‍ 14 സി 5​​​​ജി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

17.5 സി​​​​എം (6.88 ഇ​​​​ഞ്ച്) എ​​​​ച്ച്ഡി പ്ല​​​​സ് ഡോ​​​​ട്ട് ഡ്രോ​​​​പ്പ് ഡി​​​​സ്പ്ലേ, സ്ട്രീ​​​​മിം​​​​ഗ്, ഗെ​​​​യി​​​​മിം​​​​ഗ്, ബ്രൗ​​​​സിം​​​​ഗ് എ​​​​ന്നി​​​​വ​​​​യ്ക്ക് മി​​​​ക​​​​ച്ച ദൃ​​​​ശ്യാ​​​​നു​​​​ഭ​​​​വം, സ്‌​​​​നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 4 ജെ​​​​ന്‍ 2 5ജി ​​​​പ്രോ​​​​സ​​​​സ​​​​ര്‍, 12 ജി​​​​ബി വ​​​​രെ റാം, 128 ​​​​ജി​​​​ബി യു​​​​എ​​​​ഫ് എ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ പു​​​​തി​​​​യ മോ​​​​ഡ​​​​ലി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ളാ​​​​ണ്. ഈ​​​മാ​​​സം പ​​​​ത്തു മു​​​​ത​​​​ല്‍ ഓ​​​​ൺ​​​​ലൈ​​​​നി​​​​ലും ഷ​​​​വോ​​​​മി റീ​​​​ട്ടെ​​​​യി​​​​ല്‍ ഷോ​​​​പ്പു​​​​ക​​​​ളി​​​​ലും ല​​​​ഭി​​​​ക്കും.


4ജി​​​​ബി- 64ജി​​​​ബി വേ​​​​രി​​​​യ​​​​ന്‍റി​​​​ന് 9,999 രൂ​​​​പ​​​​യാ​​​​ണു വി​​​​ല. 4ജി​​​​ബി - 128ജി​​​​ബി​​​​ക്ക് 10,999 രൂ​​​​പ. 6ജി​​​​ബി - 128ജി​​​​ബി​​​​ക്ക് 11,999 രൂ​​​​പ. അ​​​​ടു​​​​ത്തി​​​​ടെ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ റെ​​​​ഡ്മി നോ​​​​ട്ട് 14 5ജി ​​​​പ​​​​തി​​​​പ്പ് മി​​​​ക​​​​ച്ച വി​​​​ല്പ​​​​ന നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.