ഡി​​സം​​ബ​​റി​​ൽ നേ​​ട്ടം കൊ​​യ്ത് എം&​​എം, എം​​ജി
ഡി​​സം​​ബ​​റി​​ൽ നേ​​ട്ടം കൊ​​യ്ത് എം&​​എം, എം​​ജി
Thursday, January 2, 2025 12:00 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഡി​​സം​​ബ​​ർ മാ​​സം വാ​​ഹ​​ന വി​​ൽ​​പ്പ​​ന​​യി​​ൽ നേ​​ട്ടം കൊ​​യ്ത് മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര​​യും ജെ​എ​​സ്ഡ​​ബ്ല്യു എം​​ജി​​യും. ബ​ജാ​ജ് ഓ​ട്ടോ​യു​ടെ വി​ൽ​പ്പ​ന​യി​ൽ ഇ​ടി​വ്.

മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്രയുടെ മൊ​​ത്തം ഓ​​ട്ടോ​​മോ​​ട്ടീ​​വ് വി​​ൽ​​പ്പ​​ന 16 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് ഡി​​സം​​ബ​​റി​​ൽ 69,768 യൂ​​ണി​​റ്റി​​ലെ​​ത്തി.​ യൂ​​ട്ടി​​ലി​​റ്റി വാ​​ഹ​​ന വി​​ഭാ​​ഗ​​ത്തി​​ൽ 18 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യോ​​ടെ 41,424 വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ആ​​ഭ്യ​​ന്ത​​ര വി​​ൽ​​പ്പ​​ന ക​​ന്പ​​നി കൈ​​വ​​രി​​ച്ചു. ക​​യ​​റ്റു​​മ​​തി ഉ​​ൾ​​പ്പെ​​ടെ മൊ​​ത്തം വി​​ൽ​​പ്പ​​ന 42,958 വാ​​ഹ​​ന​​ങ്ങ​​ളി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ വാ​​ണി​​ജ്യ വാ​​ഹ​​ന ആ​​ഭ്യ​​ന്ത​​ര വി​​ൽ​​പ്പ​​ന 19,502 യൂ​​ണി​​റ്റി​​ലെ​​ത്തി.

ക​​ന്പ​​നി​​യു​​ടെ പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന വി​​ഭാ​​ഗം മൊ​​ത്തം ക​​യ​​റ്റു​​മ​​തി​​യി​​ൽ 22 ശ​​ത​​മാ​​നം വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി, 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 402,360 യൂ​​ണി​​റ്റി​​ലെ​​ത്തി.

അ​​തേ​​സ​​മ​​യം, കാ​​ർ​​ഷി​​ക ഉ​​പ​​ക​​ര​​ണ മേ​​ഖ​​ല​​യി​​ലെ ആ​​ഭ്യ​​ന്ത​​ര വി​​ൽ​​പ്പ​​ന 2023 ഡി​​സം​​ബ​​റി​​ലെ 18,028 യൂ​​ണി​​റ്റി​​ൽ നി​​ന്ന് 2024 ഡി​​സം​​ബ​​റി​​ൽ 22,019 യൂ​​ണി​​റ്റി​​ലെ​​ത്തി.

ആ​​ഭ്യ​​ന്ത​​ര​​വും ക​​യ​​റ്റു​​മ​​തി​​യും ഉ​​ൾ​​പ്പെ​​ടെ ക​​ന്പ​​നി​​യു​​ടെ മൊ​​ത്തം ട്രാ​​ക്ട​​ർ വി​​ൽ​​പ്പ​​ന 2024 ഡി​​സം​​ബ​​റി​​ൽ 22,943 യൂ​​ണി​​റ്റി​​ലെ​​ത്തി. മു​​ൻ​​വ​​ർ​​ഷം ഡി​​സം​​ബ​​റി​​ൽ 19,138 യൂ​​ണി​​റ്റു​​ക​​ളാ​​ണ് വി​​റ്റ​​ത്.. ഈ ​​മാ​​സ​​ത്തെ ക​​യ​​റ്റു​​മ​​തി ക​​ണ​​ക്കു​​ക​​ൾ 924 യൂ​​ണി​​റ്റു​​ക​​ളാ​​ണ്.

റിക്കാർഡ് വിൽപ്പനയിൽ എംജി

ജെഎസ്ഡ​​ബ്ല്യു എം​​ജി മോ​​ട്ടോ​​ർ ഇ​​ന്ത്യ 2024 ഡി​​സം​​ബ​​റി​​ൽ വാ​​ഹ​​ന വി​​ൽ​​പ്പ​​ന മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 55 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 7,516 യൂ​​ണി​​റ്റു​​ക​​ളാ​​യി. ഈ ​​ഡി​​സം​​ബ​​റി​​ലാ​​ണ് ക​​ന്പ​​നി എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന ഇ​​വി വി​​ൽ​​പ്പ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. എ​​ൻ​​ഇ​​വി (ന്യൂ ​​എ​​ന​​ർ​​ജി വെ​​ഹി​​ക്കി​​ൾ) വി​​ൽ​​പ്പ​​ന മൊ​​ത്തം വി​​ൽ​​പ്പ​​ന​​യു​​ടെ 70 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു. ഇ​​തി​​ൽ വി​​ൻ​​ഡ്സ​​ർ മാ​​ത്രം 3,785 യൂ​​ണി​​റ്റു​​ക​​ളാ​​ണ് വി​​റ്റു​​പോ​​യ​​ത്.- ജ​​ഐ​​സ്ഡ​​ബ്ല്യു എം​​ജി മോ​​ട്ടോ​​ർ ഇ​​ന്ത്യ പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.


വി​​ല്പ​​ന കു​​റ​​ഞ്ഞ് ബ​​ജാ​​ജ്

2024 ഡി​​സം​​ബ​​റി​​ൽ ബ​​ജാ​​ജ് ഓ​​ട്ടോ​​യു​​ടെ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ൽ​​പ്പ​​ന 2023 ഡി​​സം​​ബ​​റി​​ലെ വി​​ൽ​​പ്പ​​ന​​യെ​​ക്കാ​​ൾ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വു​​ണ്ടാ​​യ​​താ​​യി ക​​ന്പ​​നി വ്യ​​ക്ത​​മാ​​ക്കി. 2024 ഡി​​സം​​ബ​​റി​​ൽ 3,23,125 യൂ​​ണി​​റ്റാ​​ണ് വി​​റ്റ​​ത്. 2023 ഡി​​സം​​ബ​​റി​​ൽ ക​​ന്പ​​നി മൊ​​ത്തം 3,26,806 യൂ​​ണി​​റ്റു​​ക​​ളാ​​ണ് വി​​റ്റ​​ഴി​​ച്ച​​ത്.

മൊ​​ത്തം ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന വി​​ൽ​​പ്പ​​ന​​യി​​ൽ നാ​​ലു ശ​​ത​​മാ​​നം ഇ​​ടി​​വു​​ണ്ടാ​​യി. ക​​ഴി​​ഞ്ഞ മാ​​സം 2,72,173 യൂ​​ണി​​റ്റാ​​യി​​രു​​ന്നു. മു​​ൻ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 2,83,001 യൂ​​ണി​​റ്റാ​​യി​​രു​​ന്നു. ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ആ​​ഭ്യ​​ന്ത​​ര വി​​ൽ​​പ്പ​​ന കു​​റ​​ഞ്ഞ​​പ്പോ​​ൾ ക​​യ​​റ്റു​​മ​​തി 15 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു.

എ​​ന്നാ​​ൽ, മൊ​​ത്തം വാ​​ണി​​ജ്യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ൽ​​പ്പ​​ന 16 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. 2024 ഡി​​സം​​ബ​​റി​​ൽ 50952 യൂ​​ണി​​റ്റ​​ക​​ളും 2023ൽ ​​ഇ​​തേ മാ​​സം 43,805 യൂ​​ണി​​റ്റു​​ക​​ളു​​മാ​​ണ് വി​​റ്റ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.