സ്കൂ​ട്ട​ർ കി​ണ​റ്റി​ലേ​ക്കു വീ​ണ് അച്ഛനും മ​ക​നും ദാരുണാന്ത്യം
സ്കൂ​ട്ട​ർ കി​ണ​റ്റി​ലേ​ക്കു വീ​ണ്  അച്ഛനും മ​ക​നും ദാരുണാന്ത്യം
Tuesday, April 1, 2025 2:40 AM IST
കോ​​​ട്ട​​​യ്ക്ക​​​ൽ: പെ​​​രു​​​ന്നാ​​​ൾ​​ദി​​​ന​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട സ്കൂ​​​ട്ട​​​ർ മ​​​തി​​​ലി​​​ൽ ഇ​​​ടി​​​ച്ച് കി​​​ണ​​​റ്റി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് അച്ഛനും മ​​​ക​​​നും മരിച്ചു.

ര​​​ണ്ട​​​ത്താ​​​ണി സ്വ​​​ദേ​​​ശി കു​​​ന്ന​​​ത്ത് പ​​​ടി​​​യ​​​ൻ കെ.​​​പി.​ ഹു​​​സൈ​​​ൻ (60), മ​​​ക​​​ൻ ഹാ​​​രി​​​സ് ബാ​​​ബു (30) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.30നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ കാ​​​ടാ​​​ന്പു​​​ഴ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ മാ​​​റാ​​​ക്ക​​​ര പ​​​ഞ്ചാ​​​യ​​​ത്ത് കീ​​​ഴ്മു​​​റി​​​യി​​​ലാ​​യി​​രു​​ന്നു അ​​​പ​​​ക​​​ടം.

പെ​​​രു​​​ന്നാ​​​ൾ പ്ര​​​മാ​​​ണി​​​ച്ച് മ​​​സ്ജി​​​ദി​​​ൽ​​​നി​​​ന്നു നി​​​സ്കാ​​​രം ക​​​ഴി​​​ഞ്ഞ് ബ​​​ന്ധു​​വീ​​​ട്ടി​​​ലേ​​​ക്കു സ്കൂ​​​ട്ട​​​റി​​​ൽ പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും.

ഇ​​​തി​​​നി​​​ടെ ഇ​​​റ​​​ക്ക​​​ത്തി​​​ൽവ​​​ച്ച് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട സ്കൂ​​​ട്ട​​​ർ സ​​​മീ​​​പ​​​ത്തെ വീ​​​ടി​​​ന്‍റെ മ​​​തി​​​ലും കി​​​ണ​​​റി​​​ന്‍റെ ആ​​​ൾ​​​മ​​​റ​​​യും ത​​​ക​​​ർ​​​ത്ത് കി​​​ണ​​റ്റി​​ലേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് മ​​​ല​​​പ്പു​​​റം, തി​​​രൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള അ​​​ഗ്നി​​​ശ​​​മ​​​ന സോ​​​നാം​​​ഗ​​​ങ്ങ​​​ൾ എ​​​ത്തി​​​യാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.


ഗുരുതരമായി പ​​​രി​​​ക്കേ​​​റ്റ ര​​​ണ്ടു​ പേ​​​രെ​​​യും കോ​​​ട്ട​​​യ്ക്ക​​​ൽ ച​​​ങ്കു​​​വെ​​​ട്ടി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

ഖദീ​​​ജ​​​യാ​​​ണ് ഹു​​​സൈ​​​ന്‍റെ ഭാ​​​ര്യ. മു​​​സ്ത​​​ഫ, സു​​​ബൈ​​​ദ, നാ​​​സ​​​ർ, കു​​​ഞ്ഞി​​​മു​​​ഹ​​​മ്മ​​​ദ് എ​​ന്നി​​വ​​രാ​​ണു മ​​​റ്റു മ​​​ക്ക​​​ൾ. ഹ​​​സീ​​​ന​​​യാ​​​ണ് ഹാ​​​രി​​​സ് ബാ​​​ബു​​​വി​​​ന്‍റെ ഭാ​​​ര്യ. ഹ​​​നാ​​​ൻ മ​​​ക​​​നാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.