മാർത്തോമൻ പൈതൃക സഭകളുടെ സമ്മേളനം കോട്ടയത്ത്
മാർത്തോമൻ പൈതൃക സഭകളുടെ  സമ്മേളനം കോട്ടയത്ത്
Saturday, June 29, 2024 12:38 AM IST
കോ​ട്ട​യം: മാ​ർ​ത്തോ​മാ ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​മാ​യ ദു​ക്റാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സീ​റോ​മ​ല​ബാ​ർ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ എ​ക്യു​മെ​നി​ക്ക​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ത്തോ​മ​ൻ പൈ​തൃ​ക ​സ​മ്മേ​ള​നം കോ​ട്ട​യം ലൂ​ർ​ദ് ഫൊ​റോ​നാ പള്ളിയി​ൽ ന​ട​ത്തും.

ജൂ​ലൈ ഒ​ന്നി​നു രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ർ​ത്തോ​മാ സ​ഭ​യു​ടെ റ​വ.​ഡോ. തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. സീ​റോ​ മ​ല​ബാ​ർ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കെ​സി​ബി​സി എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.


മാ​ർ​ത്തോ​മ​ൻ പൈ​തൃ​ക​ത്തി​ന്‍റെ പ്ര​സ​ക്തി​യും സ​ഭ​ക​ൾ ആ​ഗോ​ള​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ അ​വ​യു​ടെ കൈ​മാ​റ്റ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​ച​ർ​ച്ച​യി​ൽ സി​ബി​സി​ഐ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മോ​ഡ​റേ​റ്റ​ർ ആ​യി​രി​ക്കും. യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ഡോ. ​മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് പ്രാ​രം​ഭ​പ്ര​സം​ഗം ന​ട​ത്തും.

സീ​റോ മ​ല​ബാ​ർ, മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക, യാ​ക്കോ​ബാ​യ, ഓ​ർ​ത്ത​ഡോ​ക്സ്, മാ​ർ​ത്തോ​മാ, അ​സീ​റി​യ​ൻ, സി​എ​സ്ഐ സ​ഭ​ക​ളി​ൽ​നി​ന്നും ബി​ഷ​പ്പു​മാ​ർ, വൈ​ദി​ക, അ​ത്മാ​യ​പ്ര​തി​നി​ധി​ക​ൾ, ദൈ​വ​ശാ​സ്ത്ര പ​ണ്ഡി​ത​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.