തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​മീ​പം എം​ഡി​എം​എ​യും കൊ​കൈ​നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വേ​ളി മാ​ധ​വ​പു​രം സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് (24) പി​ടി​യി​ലാ​യ​ത്. 104 ഗ്രാം ​എം​ഡി​എം​എ​യും ര​ണ്ട് ഗ്രാം ​കൊ​ക്കൈ​നും ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഡാ​ൻ​സാ​ഫ് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ക്ക​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്.

നേ​ര​ത്തെ​യും എം​ഡി​എം​എ ഉ​ൾ​പ്പ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ക​ച്ച​വ​ടം ന​ട​ത്തി​യ​തി​ന് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി വീ​ണ്ടും പി​ടി​യി​ലാ​വു​ന്ന​ത്.