കൊച്ചിയിൽ പോലീസിന്റെ മിന്നൽ പരിശോധന
Sunday, February 25, 2024 3:12 AM IST
കൊച്ചി: കലൂരിൽ പോലീസിന്റെ മിന്നൽ പരിശോധന. ലഹരി ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന. സ്ഥാപനങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന നടത്തിയത്.
രാത്രി ഒൻപതു മുതലാണ് പരിശോധന ആരംഭിച്ചത്. നൂറിലധികം പോലീസുകാർ ചേർന്ന് നാലു ടീമുകളായി തിരിഞ്ഞാണ് മിന്നൽ റെയ്ഡ്.
കഴിഞ്ഞദിവസം മറൈൻ ഡ്രൈവിലും മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആളുകളെയും ലഹരി ഇടപാടപാടുകളിലേർപ്പെട്ട വ്യക്തികളെയും പിടികൂടിയിരുന്നു.