ച­​ണ്ഡീ​ഗ­​ഡ്: പ­​ഞ്ചാ­​ബ് -ഹ​രി​യാ​ന അ​തി​ര്‍​ത്തി​യാ​യ ഖ​നൗ​രി​യി​ല്‍ ക​ര്‍­​ഷ­​ക­​സ­​മ­​ര­​ത്തി­​ന് നേ­​രേ­​യു​ണ്ടാ​യ പോ­​ലീ­​സ് ന­​ട­​പ­​ടി­​യി​ല്‍ ഒ­​രാ​ള്‍­​ക്കൂ­​ടി കൊ​ല്ല­​പ്പെ­​ട്ടെ­​ന്ന് ക​ര്‍­​ഷ­​ക നേ­​താ​ക്ക​ള്‍. ബ­​ട്ടി​ന്‍­​ഡ സ്വ­​ദേ­​ശി ദ​ര്‍­​ശ​ന്‍ സിം­​ഗ്(62) ആ­​ണ് മ­​രി­​ച്ച​ത്.

ബു­​ധ­​നാ​ഴ്­​ച ഖ­​നൗ­​രി­​യി­​ലു­​ണ്ടാ­​യ ഗ്ര­​നേ­​ഡ് ആ­​ക്ര­​മ­​ണ­​ത്തി​ല്‍ പ­​രി­​ക്കേ­​റ്റ് ചി­​കി­​ത്സ­​യി​ല്‍ ക­​ഴി​യ­​വേ മ­​രി­​ച്ചെ­​ന്നാ­​ണ് ആ­​രോ­​പ​ണം. ഖ​നൗ­​രി­​യി​ല്‍ പോ­​ലീ­​സു­​മാ­​യു­​ള്ള ഏ­​റ്റു­​മു­​ട്ട­​ലി​ല്‍ യു­​വ­​ക​ര്‍­​ഷ­​ക​ന്‍ മ­​രി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ഷേ­​ധം ശ­​ക്ത­​മാ­​യി­​രു​ന്നു.

ബാ​രി​ക്കേ​ഡു​ക​ള്‍ മാ​റ്റാ​ന്‍ ശ്ര​മി​ച്ച ക​ര്‍​ഷ​ക​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ­​ലീ­​സ് ക­​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ള്‍ പ്ര​യോ​ഗി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ശം​ഭു, ഖ​നൗ​രി അ​തി​ര്‍​ത്തി​ക​ളി​ല്‍ സ്ഥി​തി സം​ഘ​ര്‍​ഷ​ഭ​രി​ത­​മാ​യ­​ത്.

രാ​വി​ലെ ശം​ഭു അ​തി​ര്‍​ത്തി​യി​ല്‍ ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ച്ച​തോ​ടെ​യാ​ണു സം​ഘ​ര്‍​ഷം തു​ട​ങ്ങി​യ​ത്. ക​ല്ലും കു​പ്പി​ക​ളു​മാ​യി ക​ര്‍​ഷ​ക​രും എ​തി​ര്‍​ത്ത​തോ​ടെ സ്ഥി​തി വ​ഷ­​ളാ­​വു­​ക­​യാ­​യി­​രു­​ന്നു.

കാ​ര്‍​ഷി​ക ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ താ​ങ്ങു​വി​ല വ​ര്‍​ധ​ന ഉ​ള്‍​പ്പെ​ടെ 12 ആ​വ​ശ്യ​ങ്ങ​ളു​മാ​യി സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച , കി​സാ​ന്‍ മ​സ്ദൂ​ര്‍ മോ​ര്‍​ച്ച (കെ​എം​എം) എ​ന്നീ സം​ഘ​ട​ന​ക​ളാ​ണു 13ന് ​ദി​ല്ലി ച​ലോ മാ​ര്‍​ച്ച് ആ​രം​ഭി​ച്ച​ത്. സ​മ​ര​ക്കാ​രെ ത​ട​യാ​ന്‍ ബാ​രി​ക്കേ​ഡു​ക​ളും മു​ള്ളു​വേ​ലി​ക​ളും മ​റ്റു​മാ​യി വ​ന്‍ സ​ന്നാ​ഹ​മാ​ണു പൊ​ലീ​സ് തീ​ര്‍​ത്തി​രി​ക്കു­​ന്ന​ത്.