ഐ​സ്വാ​ൾ: മി​സോ​റം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ എം​എ​ൻ​എ​ഫി​ന് വീ​ണ്ടും തി​രി​ച്ച​ടി. ഉ​പ​മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ ആ​രോ​ഗ്യ​മ​ന്ത്രി ആ​ർ. ലാ​ൽ​തം​ഗ്ലി​യാ​ന​യും പ​രാ​ജ​യ​പ്പെ​ട്ടു. സൗ​ത്ത് തു​യ്പു​യ് സീ​റ്റി​ൽ സെ​ഡ്പി​എ​മ്മി​ന്‍റെ ജെ​ജെ ലാ​ൽ​പെ​ഖ്‌​ലു​വ​യോ​ട് 135 വോ​ട്ടി​നാ​ണ് ലാ​ൽ​തം​ഗ്ലി​യാ​ന അ​ടി​യ​റ​വു​പ​റ​ഞ്ഞ​ത്.

ജെ​ജെ ലാ​ൽ പെ​ഖ്‌​ലു​വ 5,468 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. അ​തേ​സ​മ​യം, ലാ​ൽ​തം​ഗ്ലി​യാ​ന​യ്ക്ക് 5,333 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സി. ​ലാ​ൽ​ദി​ന്‍റ്ലു​വാം​ഗ​യ്ക്ക് 2,958 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

നേ​ര​ത്തെ, തൂ­​യ്­​ചാം­​ഗ് മ­​ണ്ഡ­​ല­​ത്തി​ല്‍ ഉ­​പ­​മു­​ഖ്യ­​മ​ന്ത്രി തൗ​ണ്‍­​ലൂ­​യ 909 വോ­​ട്ടി­​ന് സെ­​ഡി­​പി­​എ­​മ്മി­​ന്‍റെ സ്ഥാ­​നാ​ര്‍​ഥി­​യോ­​ട് തോ​റ്റി​രു​ന്നു. ഐ­​സ്വാ​ൾ ഈ­​സ്­​റ്റ് ഒ­​ന്നി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടി​യ മു­​ഖ്യ­​മ​ന്ത്രി സോ​റം​താം​ഗ ര​ണ്ടാ​യി​ര​ത്തി​ലേ​റെ വോ​ട്ടി​ന് പി​ന്നി​ലാ​ണ്.

നി​ല​വി​ൽ 26 സീ​റ്റു​ക​ളു​മാ​യി സെ​ഡ്പി​എം കേ​വ​ല​ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. 10 സീ​റ്റി​ൽ മാ​ത്ര​മാ​ണ് എം​എ​ൻ​എ​ഫി​ന് മു​ന്നേ​റ്റം. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണി​തു​ട​ങ്ങി ആ​ദ്യ നി​മി​ഷ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് എം­​എ​ന്‍­​എ​ഫി​ന് ലീ​ഡ് ഉ​യ​ർ​ത്താ​നാ​യ​ത്. പി​ന്നീ​ട് സെ­​ഡ്­​പി​എം വ്യ​ക്ത​മാ​യ ലീ​ഡ് നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു.